ദുബായ്: ഇന്ത്യയിലും ശ്രീലങ്കയിലുമായി വരാനിരിക്കുന്ന വനിത ഏകദിന ലോകകപ്പില്‍ വനിതകളായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുക. നാല് മാച്ച് റഫറിമാരും 14 അമ്പയര്‍മാരും അടങ്ങുന്ന വനിതകള്‍ മാത്രമുള്ള ഒരു സംഘത്തെയാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്.
എട്ട് ടീമുകളുമായി സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. 2020 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും കഴിഞ്ഞ വനിതാ ടി 20 ലോകകപ്പിലും വനിത പാനലുകളാണ് മത്സരം നിയന്ത്രിച്ചത്. വനിത ക്രിക്കറ്റിലെ ചരിത്ര നിമിഷമാണിത്. വനിതകള്‍ മാത്രമടങ്ങിയ ഒരു പാനല്‍ പ്രഖ്യാപിക്കുന്നതിലൂടെ ക്രിക്കറ്റില്‍ ലിംഗ സമത്വം കൊണ്ടുവരാനുള്ള ഐസിസിയുടെ പ്രതിബദ്ധതയെ ചൂണ്ടിക്കാട്ടുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്