ദുബായ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി 'ഹൈബ്രിഡ്' മോഡലിലാവും സംഘടിപ്പിക്കുകയെന്നും ഇതിന്റെ സഹ ആതിഥേയത്വം വഹിക്കണമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് (പിസിബി) ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ വെച്ച് ടൂര്‍ണമെന്റ് നടത്തുന്ന ഹൈബ്രിഡ് മോഡലിന് സമ്മതം അല്ലെങ്കില്‍ ഇവന്റില്‍ നിന്ന് ഒഴിവാകാന്‍ തയ്യാറാകണമെന്നും ഐസിസി പിസിബിയോട് ആവശ്യപ്പെട്ടു.
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യ വിസമ്മതിച്ചതാണ് പ്രശ്‌നത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാക്കിയാല്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ യുഎഇയിലാവും നടക്കുക. മറ്റ് രാജ്യങ്ങളുടെ മല്‍സരങ്ങള്‍ പാകിസ്ഥാനില്‍ വെച്ചും നടക്കും. എന്നിരുന്നാലും, ഇത് അംഗീകരിക്കാന്‍ പിസിബി വിസമ്മതിക്കുകയാണ്.
ഐസിസി യോഗത്തില്‍ നേരിട്ട് പങ്കെടുത്ത പിസിബി മേധാവി മൊഹ്സിന്‍ നഖ്വി ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചാല്‍ മാത്രമേ ശനിയാഴ്ച ഐസിസി യോഗം ചേരുകയുള്ളൂ. പിസിബി ഇത് സമ്മതിച്ചില്ലെങ്കിലും പാകിസ്ഥാനെ ഒഴിവാക്കി ടൂര്‍ണമെന്റ് പൂര്‍ണമായും മറ്റൊരു രാജ്യത്ത് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്