ഞാൻ ഇത്തവണ കോപ്പ അമേരിക്കയിൽ ഒരു മത്സരവും കാണില്ല: റൊണാൾഡീഞ്ഞോ

JUNE 16, 2024, 2:26 PM

കോപ്പ അമേരിക്ക ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ബ്രസീൽ ടീമിനെതിരെ റൊണാൾഡീഞ്ഞോ രംഗത്ത്. ഈ ബ്രസീൽ ടീമിനെ താൻ പിന്തുണക്കില്ലെന്നും ഇതുപോലൊരു ബ്രസീൽ ടീമിനെ താൻ കണ്ടിട്ടില്ലെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റിലൂടെ ആണ് റൊണാൾഡീഞ്ഞോ തന്റെ അഭിപ്രായം പങ്കുവെച്ചത്.

എനിക്ക് മതിയായി. ബ്രസീലിനെ സ്‌നേഹിക്കുന്നവർക്ക് ഇതൊരു ദുഃഖ നിമിഷമാണ്. ബ്രസീലിന്റെ സമീപകാലത്തെ ഏറ്റവും മോശം ടീമുകളിലൊന്നാണിത്. വർഷങ്ങളായി, അതിന് മാന്യരായ ലീഡേഴ്‌സ് ഇല്ല, ശരാശരി നിലവാരം മാത്രമാണ് ഭൂരിഭാഗം കളിക്കാരും' റൊണാൾഡീഞ്ഞോ പറഞ്ഞു.

'ഞാൻ കുട്ടിക്കാലം മുതൽ, വളരെ മുമ്പുതന്നെ ഫുട്‌ബോൾ പിന്തുടരുന്നുണ്ട്. ഒരിക്കലും ഇതുപോലെ മോശമായ അവസ്ഥ ബ്രസീൽ ഫുട്‌ബോളിൽ കണ്ടിട്ടില്ല. ജേഴ്‌സിയോട് ഈ താരങ്ങൾക്ക് സ്‌നേഹമില്ല. അതിനാൽ ഞാൻ എന്റെ രാജി പ്രഖ്യാപിക്കുന്നു. ഞാൻ ഇത്തവണ കോപ്പ അമേരിക്കയിൽ ഒരു മത്സരവും കാണില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam