ഏറെക്കാലമായി തുടരുന്ന ബാറ്റിംഗ് ഫോമിലെ ഇടിവ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് വലിയ തലവേദനയാകുന്നു. ഏഷ്യാ കപ്പിലടക്കം കഴിഞ്ഞ പരമ്പരകളിലൊന്നും ഫോമിലേക്കുയരാൻ താരത്തിന് സാധിച്ചിട്ടില്ല.
2024 ഒക്ടോബറിലാണ് കുട്ടി ക്രിക്കറ്റിലെ മുൻ നമ്പർ വൺ ബാറ്ററായ സൂര്യ അവസാനമായി ഒരു അർധ സെഞ്ച്വറി നേടിയത്. ക്യാപ്റ്റൻസി ഏറ്റെടുത്തതിന് ശേഷം സ്കൈയുടെ പ്രകടനത്തിൽ വലിയ മാറ്റമുണ്ടായെന്ന് വിമർശനം ഉയരുമ്പോഴും, താൻ ഫോം ഔട്ടല്ലെന്നും റൺസ് ഔട്ട് മാത്രമാണെന്നുമാണ് താരം ഇതിനെ ന്യായീകരിക്കുന്നത്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ പ്രതികരണത്തിലും സൂര്യ ഇതേ നിലപാട് ആവർത്തിച്ചു.
ബാറ്റിംഗ് പൊസിഷനിൽ സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ താൻ തയ്യാറാണെന്ന് സൂര്യ വ്യക്തമാക്കി. മൂന്നാം നമ്പറിലും നാലാം നമ്പറിലും താൻ ബാറ്റ് വീശിയിട്ടുണ്ടെന്നും നാലാമനായി ഇറങ്ങുമ്പോഴാണ് കൂടുതൽ മികവ് പുലർത്താൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തിലക് വർമ്മ വൺ ഡൗൺ റോളിൽ മികച്ച പ്രകടനം നടത്തുന്നുണ്ട്.
എന്നാൽ ഓപ്പണറായ സഞ്ജു സാംസൺ പുറത്താകുന്ന ഘട്ടത്തിൽ ഒരു വലംകയ്യൻ ബാറ്ററെയാണ് ടീമിന് ആവശ്യമെങ്കിൽ ആ സ്ഥാനത്ത് താൻ ഇറങ്ങുമെന്നും സൂര്യ കൂട്ടിച്ചേർത്തു. സ്കോർ ചെയ്യാൻ കഴിയുന്നില്ല എന്നത് സത്യമാണെങ്കിലും തന്റെ വ്യക്തിത്വവും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പിന്തുടരുന്ന ബാറ്റിംഗ് ശൈലിയും മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
