ഹാരി കെയ്‌ന്റെ ഇരട്ടഗോളിന് വെർഡർ ബ്രെമനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്ക്

FEBRUARY 16, 2026, 8:41 AM

ജർമൻ ബുണ്ടസ് ലിഗ ഫുട്‌ബോളിൽ ഹാരി കെയ്‌ന്റെ ഇരട്ടഗോളിൽ എഫ്‌സി ബയേൺ മ്യൂണിക്കിനു ജയം. എവേ പോരാട്ടത്തിൽ വെർഡർ ബ്രെമനെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ബയേൺ പരാജയപ്പെടുത്തിയത്. 57 പോയിന്റുമായി ബയേൺ ലീഗിന്റെ തലപ്പത്തു തുടരുന്നു.ലിയോൺ ഗോരെറ്റ്‌സ്‌കയുടെ (70) വകയായിരുന്നു ബയേണിന്റെ മൂന്നാം ഗോൾ. 22 (പെനാൽറ്റി), 25 മിനിറ്റുകളിൽ ഹാരി കെയ്ൻ ലക്ഷ്യംകണ്ടു. ഇതോടെ കരിയറിൽ 500 ഗോൾ എന്ന നേട്ടത്തിലും ഹാരി കെയ്ൻ എത്തി. 2025-26 സീസണിൽ യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളിൽ (26) ഒന്നാം സ്ഥാനവും ഈ ഇംഗ്ലീഷ് താരത്തിനു സ്വന്തം.

ഔദ്യോഗിക മത്സരങ്ങളിലായി കരിയറിൽ 500 ഗോൾ പൂർത്തിയാക്കുന്ന ആദ്യ ഇംഗ്ലീഷ് താരമെന്ന നേട്ടവും ഇതോടെ ഹാരി കെയ്ൻ സ്വന്തമാക്കി. കരിയറിൽ ഏറ്റവും കൂടുതൽ ഗോളുള്ള ഇംഗ്ലീഷ് താരമെന്ന നേട്ടം ഡിസംബറിൽ തന്നെ കെയ്ൻ സ്വന്തമാക്കിയിരുന്നു. ജിമ്മി ഗ്രീവ്‌സിനെയാണ് (474 ഗോൾ) ഇക്കാര്യത്തിൽ ഇംഗ്ലീഷ് ക്യാപ്ടൻ മറികടന്നത്.

രാജ്യത്തിനും ക്ലബ്ബുകൾക്കുമായി 743 മത്സരങ്ങളിൽനിന്നാണ് കെയ്ൻ 500 ഗോളിലെത്തിയതെന്നതും ശ്രദ്ധേയം. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ (753 മത്സരം) വേഗത്തിൽ 500 ഗോൾ തികയ്ക്കാനും കെയ്‌നു സാധിച്ചു. അർജന്റീനയുടെ ലയണൽ മെസി 632 മത്സരങ്ങളിൽ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam