ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മോദിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധനയ്ക്ക് ഉണ്ടാകേണ്ട പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗമാണ് നടന്നതെന്നായിരുന്നു കോണ്‍ഗ്രിന്റെ വിമര്‍ശനം. കോണ്‍ഗ്രസിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതെല്ലാം കളവാണെന്ന് ജയറാം രമേശ് വിമര്‍ശിച്ചു.
മാത്രമല്ല നിലവിലെ സംഖ്യയില്‍ വനിതാ സംവരണം നടപ്പാക്കാന്‍ നാളെ ബില്ല് കൊണ്ടുവന്നാലും പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബംഗാളിലെയും തമിഴ്‌നാട്ടിലെയും തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രസ്താവനയാണ് മോദി ഇന്ന് നടത്തിയത്. വനിതാ സംവരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
വനിതാ ബില്ല് ഭേദഗതി പരാജയപ്പെടുത്തിയതിലൂടെ രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച പ്രതിപക്ഷം തടഞ്ഞെന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ചുരുക്കം. സ്ത്രീകളോട് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും ഈ ശ്രമം അവസാനിപ്പിക്കില്ലെന്നും രാജ്യത്തോടുള്ള അഭിസംബോധനയില്‍ മോദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?
കേന്ദ്രത്തിന് കറുത്ത ദിനം; ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ
കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!