ജി20 രാജ്യങ്ങള്‍ക്ക് വേണ്ടി ജി20 ഉപഗ്രഹം; വിക്ഷേപണം 2027 ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

APRIL 18, 2026, 7:32 PM

ചെന്നൈ: ജി20 ഉപഗ്രഹം 2027 ല്‍ വിക്ഷേപിച്ചേക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വി. നാരായണന്‍. കാലാവസ്ഥാ പഠനം, വായുമലിനീകരണം, കാലാവസ്ഥാ നിരീക്ഷണം എന്നിവയ്ക്കായി രൂപകല്പന ചെയ്തതാണ് ഈ ഉപഗ്രഹം. ശനിയാഴ്ച എന്‍ജിനീയറിങ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യയില്‍ ഡി.ആര്‍.ഡി.ഒ, ഐ.എസ്.ആര്‍.ഒ, എയറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി20 രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ജി20 ഉപഗ്രഹത്തിന്റെ ജോലികളിലാണ് തങ്ങള്‍ ഇപ്പോള്‍. ഇന്ത്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 2027 ഓടെ ഇത് വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റ റോക്കറ്റ് ഉപയോഗിച്ച് കൂട്ടിയിടികളൊന്നുമില്ലാതെ നൂറിലധികം ഉപഗ്രഹങ്ങള്‍ കൃത്യമായി പറഞ്ഞാല്‍ 104 ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിക്കുന്ന ആദ്യ രാജ്യം ഇന്ത്യയാണെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു.

34 രാജ്യങ്ങളില്‍നിന്നുള്ള 433 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത് ഉള്‍പ്പെടെ നിരവധി വാണിജ്യ ദൗത്യങ്ങള്‍ ഐ.എസ്.ആര്‍.ഒ നിര്‍വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഒരു വാണിജ്യ ഉപഗ്രഹമായിരുന്നുവെന്നും അദ്ദേഹം മേധാവി കൂട്ടിച്ചേര്‍ത്തു.


2040-ഓടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഐ.എസ്.ആര്‍.ഒ. ഇത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞാല്‍ വിക്ഷേപണ സാങ്കേതികവിദ്യ, ഉപഗ്രഹ സാങ്കേതികവിദ്യ, ആപ്ലിക്കേഷന്‍ ഏരിയ, മനുഷ്യ ബഹിരാകാശയാത്ര പ്രോഗ്രാം എന്നിവയില്‍ മറ്റേതൊരു ബഹിരാകാശ രാജ്യത്തിനൊപ്പവും നാം എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam