മ്യൂണിക്ക്: ഗോളടിയിൽ സാക്ഷാൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ റെക്കോർഡ് തകർത്ത ബയേൺ മ്യൂണിക്കിന്റെ ഹാരി കെയ്ൻ. യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഒരു ക്ലബിനായി ഏറ്റവും വേഗത്തിൽ 100 ഗോൾ തികച്ച താരമെന്ന റെക്കോർഡാണ് കെയ്ൻ റൊണാൾഡോയെ മറികടന്ന് സ്വന്തമാക്കിയത്.
ബുണ്ടസ് ലിഗയിൽ വെണ്ടർ ബ്രെമനമെതിരെ ബയേൺ മ്യൂണിക്ക് 4-0ത്തിന് ജയിച്ച മത്സരത്തിൽ 2 ഗോളുകൾ നേടിയാണ് കെയ്ൻ ബയേണിനായി നൂറ് ഗോൾ തികച്ചത്. 104 മത്സരങ്ങളിൽ നിന്നാണ് കെയ്ൻ 100 ഗോൾ ബയേണിനായി കണ്ടെത്തിയത്.
റയൽ മാഡ്രിഡിനായി 105 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ നേടി റൊണാൾഡോ സ്ഥാപിച്ച റെക്കോർഡാണ് കെയ്ൻ പഴങ്കഥയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്