ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി കെയ്ൻ തന്റെ കരിയറിലെ ഒരു പുതിയ നാഴികക്കല്ലും സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തിൽ ഒരു ഗോൾ നേടിയാണ് ഹാരി കെയ്ൻ തിളങ്ങിയത്. ഈ സീസണിൽ ജർമ്മൻ ക്ലബ്ബിനുവേണ്ടി കെയ്ൻ നേടുന്ന 20-ാം ഗോൾ ആയിരുന്നു ഇത്.
ഇതോടെ ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പേരിലുണ്ടായിരുന്ന ഒരു അപൂർവ റെക്കോർഡും കെയ്ൻ തകർത്തിരിക്കുകയാണ്. ഒരു സീസണിൽ ഏറ്റവും വേഗത്തിൽ 20 ഗോളുകൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡിലേക്കാണ് കെയ്ൻ നടന്നു കയറിയത്. വെറും 12 മത്സരങ്ങളിൽ നിന്നുമാണ് താരം ബയേണിനായി 20 ഗോളുകൾ അടിച്ചുകൂട്ടിയത്.
2014-15 സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി വെറും 13 മത്സരങ്ങളിൽ നിന്നുമായിരുന്നു റൊണാൾഡോ 20 ഗോളുകൾ നേടിയത്. അതേസമയം മെസി ഒരു സീസണിൽ 20 ഗോളുകൾ നേടിയത് 17 മത്സരങ്ങളിൽ നിന്നുമായിരുന്നു. മൂന്ന് സീസണുകളിൽ മെസി ഇത്തരത്തിൽ 17 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
