23കാരനായ സായ് സുദർശൻ ഐപിഎല്ലിലെ ഒരു സീസണിൽ 700 റൺസ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് സ്വന്തമാക്കിയിരിക്കുന്നത്. സഹതാരം ശുഭ്മാൻ ഗില്ലിന്റെ 2023ലെ റെക്കോർഡാണ് സായ് സുദർശൻ തകർത്തത്.
മുംബൈയ്ക്ക് എതിരായ മത്സരത്തിലൂടെ സീസണിൽ 700 റൺസ് പിന്നിടുമ്പോൾ 23 വയസും 227 ദിവസവുമായിരുന്നു സായ് സുദർശന്റെ പ്രായം. ഗില്ലിനേക്കാൾ 30 ദിവസം കുറവ്! 23 വയസും 257 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ഗിൽ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിന് പുറമെ, ഒരു സീസണിൽ 750 റൺസോ അതിലധികമോ നേടിയ താരങ്ങളുടെ പട്ടികയിൽ സായ് സുദർശൻ അഞ്ചാം സ്ഥാനത്തെത്തി. വിരാട് കോഹ്ലി (973), ശുഭ്മാൻ ഗിൽ (890), ജോസ് ബട്‌ലർ (863), ഡേവിഡ് വാർണർ (848) എന്നിവരാണ് സായ് സുദർശന് മുമ്പ് ഈ നേട്ടം കൈവരിച്ച ബാറ്റർമാർ. ഒരു സീസണിൽ 700 റൺസ് നേടുന്ന 9-ാമത്തെ താരമായും സായ് സുദർശൻ മാറി.
ഈ സീസണിൽ മിന്നുന്ന ഫോമിലായിരുന്ന സായ് 15 മത്സരങ്ങളിൽ നിന്ന് 54.21 ശരാശരിയിൽ 759 റൺസുമായാണ് മടങ്ങിയത്. നിലവിൽ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിൽ സായ് സുദർശനാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ നേടിയ 108 റൺസാണ് സായിയുടെ ഉയർന്ന സ്‌കോർ. ഈ സീസണിൽ ഇതുവരെ 700 റൺസ് പിന്നിട്ട ഏക ബാറ്ററും സായ് സുദർശനാണ്. സൂര്യകുമാർ യാദവ് (673), ശുഭ്മാൻ ഗിൽ (650), മിച്ചൽ മാർഷ് (627), വിരാട് കോഹ്ലി (614) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ബാറ്റർമാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്