ഗൂഗിളിൽ ഇത്തവണ ഏറ്റവും കൂടുതൽ തിരഞ്ഞ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ രണ്ട് ഇന്ത്യക്കാരും. ആദ്യ പത്തുപേരില്‍ ഇന്ത്യയുടെ ടി20 വിന്നിംഗില്‍ ടീമില്‍ നിന്നും ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇടംപിടിച്ചപ്പോള്‍, അദ്ദേഹത്തിനൊപ്പം ഇടം പിടിച്ച മറ്റൊരു ക്രിക്കറ്റ് താരം ശശാങ്ക് സിംഗാണ്.
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമായിരുന്നു ശശാങ്ക്. ഐപിഎല്ലില്‍ മാത്രം മത്സരിച്ച, മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും ഇടംപിടിക്കാത്ത താരം ആദ്യ പത്തില്‍ ഇടംപിടിച്ചത് ആശ്ചര്യമുണ്ടാക്കിയിരിക്കുകയാണ്. രോഹിത്തിനെയും വിരാടിനെയുമൊക്കെ പിന്തള്ളിയാണ് അത്‌ലറ്റുകളുടെ പട്ടികയില്‍ ശശാങ്ക് ഇടംപിടിച്ചിരിക്കുന്നത്.
2024ലെ ലേലത്തില്‍ ശശാങ്കിനെ പഞ്ചാബ് കിംഗ്‌സ് വാങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. മറ്റൊരു ശശാങ്ക് സിംഗാണെന്ന് തെറ്റിധരിച്ചാണ് പഞ്ചാബ് ഈ താരത്തെ സ്വന്തമാക്കിയത്. ജെന്‍ഡര്‍ സംബന്ധിച്ച വിവാദത്തില്‍പ്പെട്ട അള്‍ജീരിയന്‍ ബോക്‌സിംഗ് താരം ഇമാന്‍ ഖലീഫാണ് പട്ടികയില്‍ ഇടം നേടിയ ആദ്യ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്