ഒരു ടെസ്റ്റ് പരമ്പരയിൽ നാലു സെഞ്ച്വറികൾ നേടുന്ന നായകനെന്ന ബാറ്റിംഗ് ഇതിഹാസങ്ങളായ ഡോൺ ബ്രാഡ്മാന്റേയും സുനിൽ ഗാവസ്‌കറിന്റേയും റെക്കാഡിനൊപ്പമെത്തി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ.
ക്യാപ്ടനായുള്ള ആദ്യ പരമ്പരയിൽ നാലു സെഞ്ച്വറികൾ നേടുന്ന ആദ്യ താരമാണ് ഗിൽ. ബ്രാഡ്മാൻ,ഗ്രെഗ് ചാപ്പൽ, വിരാട് കൊഹ്‌ലി, സ്റ്റീവൻ സ്മിത്ത് എന്നിവർ ക്യാപ്ടനായി ആദ്യ പരമ്പരയിൽ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് വേണ്ടി ഒരു പരമ്പരയിൽ നാലുസെഞ്ച്വറികൾ നേടുന്ന മൂന്നാമത്തെ ബാറ്ററാണ് ഗിൽ. 1971ലും 77/78ലും വിൻഡീസിനെതിരെ ഗാവസ്‌കറും 2014ൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ കൊഹ്‌ലിയും ഒരു പരമ്പരയിൽ നാലുസെഞ്ച്വറികൾ നേടിയിരുന്നു.
ഇംഗ്‌ളീഷ് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയിൽ 700 റൺസിലേറെ നേടുന്ന ആദ്യ ഏഷ്യൻ ബാറ്ററാണ് ശുഭ്മാൻ ഗിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
