ഹൂസ്റ്റൺ: 2014ൽ ചാമ്പ്യന്മാരായ ശേഷം കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ആദ്യ റൗണ്ടിൽ പുറത്തായി ആരാധകരെ ഞെട്ടിച്ച ജർമ്മനി പ്രതാപകാലം തിരിച്ചു പിടിക്കാനാണ് ഇത്തവണ ബൂട്ടുകെട്ടുന്നത്. ഗ്രൂപ്പ് ഇയിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ജർമ്മനി ജൂൺ 14ന് ലോകകപ്പിലെ കന്നിക്കാരായ കുറസോവയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് മത്സരം.
ലോക റാങ്കിംഗിലെ പത്താം സ്ഥാനക്കാരായ ജർമ്മനിയും 82-ാമതുള്ള കുറസാവോയുമായുള്ള പോരാട്ടം ഏകപക്ഷീയമാകുമെന്ന് വിലയിരുത്തലുകളുണ്ടെങ്കിലും യോഗ്യതാ റൗണ്ടിൽ പല വമ്പന്മാരയും വീഴ്ത്തിയെത്തുന്ന കുറസോവയെ അങ്ങനെ എഴുതി തള്ളാനാകില്ല.
പ്രമുഖ പരിശീലകൻ ഡിക്ക് അഡ്വക്കാറ്റിന്റെ ശിക്ഷണത്തിൽ അട്ടിമറിയാണ് കുറസാവോ ലക്ഷ്യം വയ്ക്കുന്നത്.
വിരമിച്ച വെറ്റ്‌റൻ ഇതിഹാസ ഗോൾ കീപ്പർ മാനുവൽ ന്യൂയിർ തിരിച്ചെത്തിയതാണ് ജർമ്മൻ ടീമിലെ വിശേഷം. ലോകകപ്പിൽ ന്യൂയിർ തന്നെയായിരിക്കും ജർമ്മനിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പറെന്ന് കോച്ച് നഗെൽസ്മാൻ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
