ഫിഫ ലോകകപ്പ് യൂറോപ്യൻ മേഖലാ യോഗ്യതാ മത്സരങ്ങളിൽ മുൻ ചാമ്പ്യൻമാരായ ജർമ്മനിക്കും ഫ്രാൻസിനും തകർപ്പൻ ജയം. ജർമ്മനി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ലക്‌സംബർഗിനെ 4-0 ത്തിന് കീഴടക്കി. പെനാൽറ്റിയിൽ നിന്ന് ഉൾപ്പെടെ ഇരട്ട ഗോളുമായി തിളങ്ങിയ നായകൻ ജോഷ്വാ കിമ്മച്ചാണ് ജർമ്മനിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഗ്‌നാ ബ്രിയും റൗമും ഓരോ ഗോൾ വീതം നേടി.
20-ാം മിനിട്ടിൽ ഡിർക് കാൾസൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ തുടർന്ന് പത്ത് പേരുമായി കളിക്കേണ്ടി വന്നതും ലക്‌സംബർഗിന് തിരിച്ചടിയായി. ബോക്‌സിനുള്ളിൽ വച്ച് ഹാൻഡ് ആയതിനെ തുടർന്നാണ് റഫറികൾ കാൾസണ് നേരിട്ട് ചുവപ്പ് കാർഡ് നൽകിയത്. ഇതിന് കിട്ടിയ പെനാൽറ്റിയാണ് കിളിച്ച് ഗോളാക്കിയത്.
ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള ജർമ്മനി ഒന്നാമതെത്തി. നോർത്തേൺ അയർലാൻഡിനും സ്ലോവാക്യയ്ക്കും 6 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ജർമ്മനി ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നോർത്തേൺ അയർലാൻഡ് സ്ലോവാക്യയെ 2-0ത്തിന് തോൽപ്പിച്ചു.
ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ് 3-0ത്തിന് അസർബൈജാനെ കീഴടക്കി. എംബാപ്പെയും റാബിയോട്ടും തൗവിനുമാണ് സ്‌കോറർമാർ. ഗ്രൂപ്പ് സിയിൽ ഡെൻമാർക്ക് 6-0ത്തിന് ബലറൂസിനെ തകർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്