ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ പരിശീലകനായി ഗാരി സ്റ്റീഡ്

SEPTEMBER 14, 2025, 9:13 AM

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷൻ (എസിഎ) മുൻ ന്യൂസിലാൻഡ് പരിശീലകനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാവുമായ ഗാരി സ്റ്റീഡിനെ 2025-26 സീസണിലേക്ക് സീനിയർ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു.

ന്യൂസിലാൻഡ് ടീമിന്റെ പരിശീലകനായി ഏഴ് വർഷം പ്രവർത്തിച്ച സ്റ്റീഡ്, 2021ൽ ന്യൂസിലൻഡിനെ അവരുടെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചു.
കൂടാതെ, 2019 ലോകകപ്പ് ഫൈനലിലും 2021 ടി20 ലോകകപ്പ് ഫൈനലിലും ടീമിനെ എത്തിച്ച അന്താരാഷ്ട്ര പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്

. ഒരു വർഷത്തേക്കാണ് സ്റ്റീഡ് എസിഎയുമായി കരാറിൽ ഒപ്പുവെച്ചത്. സെപ്തംബർ 20നും 25നും ഇടയിൽ വിശാഖപട്ടണത്ത് വെച്ച് അദ്ദേഹം ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam