ഫ്രാൻസിന്റെ സാമുവൽ ഉമറ്റിറ്റി വിരമിച്ചു

SEPTEMBER 20, 2025, 9:00 AM

ഫ്രാൻസിന്റെ 2018 ലോകകപ്പ് ജേതാവ് സാമുവൽ ഉമറ്റിറ്റി വിരമിക്കൽ പ്രഖ്യാപിച്ചു. 2018ലെ ഫ്രാൻസിന്റെ ലോകകപ്പ് കിരീട നേട്ടത്തിന് പിന്നിലെ പ്രധാന താരമാണ് ഉമറ്റിറ്റി.
ബെൽജിയത്തിനെതിരായ സെമിഫൈനലിൽ ടീമിന്റെ വിജയഗോൾ നേടിയത് ഡിഫന്ററായ ഉമറ്റിറ്റി ആയിരുന്നു. 31 കാരനായ താരം ലീഗ് വൺ ജേതാക്കളായ ലിലെയ്ക്ക് വേണ്ടിയാണ് കഴിഞ്ഞ സീസണിൽ അവസാനമായി കളിച്ചത്.

ബാഴ്‌സലോണയ്ക്ക് വേണ്ടിയും താരം ബൂട്ടണിഞ്ഞിരുന്നു. കാമറൂണിൽ ജനിച്ച താരം പിന്നീട് ഫ്രാൻസിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. ലിയോണിലാണ് താരം പ്രൊഫഷണൽ കരിയറിന് തുടക്കം കുറിച്ചത്. 2016ലാണ് താരം ബാഴ്‌സയിലേക്ക് ചേക്കേറിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഏഴ് വർഷം കളിച്ച താരം രണ്ട് ലാ ലിഗ കിരീടവും മൂന്ന് കോപ്പാ ഡെൽ റേ കിരീടവും നേടിയിട്ടുണ്ട്.

ഫ്രാൻസിന്റെ 2018 ലോകകപ്പ് കിരീടം നേടിയ ടീമിലെ അഞ്ചാമത്തെ താരമാണ് വിരമിക്കുന്നത്. റാഫേൽ വരാനെ, ബ്ലെസെ മാറ്റിയുഡി, ആദിൽ റാമി, സ്റ്റീവ് മൻഡാൻഡാ എന്നിവരാണ് ഇതിന് മുമ്പ് വിരമിച്ച താരങ്ങൾ. തുടർച്ചയായ പരിക്കുകളാണ് ഉമറ്റിറ്റിയുടെ നേരത്തെയുള്ള വിരമിക്കലിന് പിന്നിൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam