ഫ്രാൻസ് ഫുട്‌ബോൾ ടീം നായകൻ കിലിയൻ എംബാപ്പെയില്ലാതെ ദേശീയ ടീം പ്രഖ്യാപിച്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ്. ഇറ്റലിക്കും ഇസ്രായേലിനുമെതിരെ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള 23 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്.
എംബാപ്പെയുടെ അഭാവം വലിയൊരു ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഫ്രഞ്ച് സ്‌ക്വാഡിൽ തിരിച്ചെത്താൻ കിലിയൻ താത്പ്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഒഴിവാക്കിയത്. തുടർച്ചയായ നാലാം മത്സരത്തിലാണ് എംബാപ്പെയില്ലാതെ ഫ്രാൻസ് ഇറങ്ങുന്നത്.
ഇസ്രായേലിനും ബെൽജിയത്തിനുമെതിരെ അവസാനം നടന്ന മത്സരങ്ങളിൽ നിന്ന് താരം വിട്ടുനിന്നിരുന്നു. അതേസമയം താരത്തിനെതിരെ ഉയർന്ന ബലാത്സംഗ ആരോപണത്തിന്റെ പശ്ചാത്തലത്തിലല്ല മാറ്റിനിർത്തലന്ന് പരിശീലകൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മറിച്ച് പ്രകടനങ്ങളും ഫോമും പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും വിശദീകരിച്ചു.
ഇക്കാര്യത്തിൽ കൂടുതൽ തർക്കങ്ങൾക്കില്ലെന്നും ദെഷാംപ്‌സ് പറഞ്ഞു. അതേസമയം റയൽ മാഡ്രിഡിനൊപ്പമുള്ള താരത്തിന്റെ ഫോം ടീം സെലക്ഷനിലും പരിഗണിക്കപ്പെട്ടെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്