2026ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ക്രൊയേഷ്യക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ മോണ്ടിനെഗ്രോയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്.
ക്രൊയേഷ്യക്ക് വേണ്ടി ക്രിസ്റ്റിയാൻ യാക്കിച്ച്, ആൻഡ്രേജ് ക്രമാറിച്ച്, ഇവാൻ പെരിസിച്ച് എന്നിവരാണ് ഗോളുകൾ നേടിയത്. മോണ്ടിനെഗ്രോ താരം എഡ്‌വിൻ കുച്ചിന്റെ സെൽഫ് ഗോളും ക്രൊയേഷ്യയുടെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ യൂറോപ്പിൽ നിന്നുള്ള ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഗ്രൂപ്പ് എല്ലിൽ ക്രൊയേഷ്യ ഒന്നാം സ്ഥാനത്തെത്തി. നിലവിൽ 12 പോയിന്റാണ് ക്രൊയേഷ്യക്കുള്ളത്.
മറ്റൊരു മത്സരത്തിൽ കെവിൻ ഡിബ്രൂയിന്റെ ഇരട്ട ഗോൾ ബലത്തിൽ ഗ്രൂപ്പ് ജെയിൽ ബെൽജിയം 6-0ന് കസാക്കിസ്ഥാനെ തകർത്തു. 42, 84 മിനിറ്റുകളിലായിരുന്നു കെവിന്റെ ഗോൾ. ജെറെമി ഡൊക്കുവും (44, 60) ബെൽജിയത്തിനായി ഇരട്ടഗോൾ സ്വന്തമാക്കി.
ഗ്രൂപ്പ് ജിയിൽ നെതർലൻഡ്‌സും പോളണ്ടും ജയം സ്വന്തമാക്കി. എവേ പോരാട്ടത്തിൽ നെതർലൻഡ്‌സ് 3-2ന് ലിത്വാനിയയെ തോൽപ്പിച്ചു. മെംഫിസ് ഡിപ്പെയുടെ ഇരട്ട ഗോളാണ് ഡച്ച് സംഘത്തിനു ജയമൊരുക്കിയത്. സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി ഗോൾ നേടിയ മത്സരത്തിൽ പോളണ്ട് 3-1ന് ഫിൻലൻഡിനെ കീഴടക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്