അൽനസറിനോട് പൊരുതി തോറ്റ് എഫ്.സി ഗോവ

OCTOBER 24, 2025, 3:47 AM

എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ സൗദീ പ്രോ ലീഗ് ടീമായ അൽ നസറിനോട് പൊരുതി തോറ്റ് എഫ്.സി ഗോവ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എഫ്.സി ഗോവയുടെ തോൽവി. കളി തുടങ്ങി പത്താം മിനിറ്റിൽ ഏയ്ഞ്ചലോ ഗബ്രിയേൽ അൽ നസറിനെ ആദ്യം മുന്നിലെത്തിച്ചു. 27-ാം മിനിറ്റിൽ ഹാരൂൺ കമാറ അൽ നസറിന്റെ ലീഡുയർത്തി രണ്ടാം ഗോൾ നേടി.

എന്നാൽ ആദ്യ പകുതി തീരും മുമ്പ് ബ്രൈസൺ ഫെർണാണ്ടസിലൂടെ ഒരു ഗോൾ മടക്കി ഗോവ അൽ നസറിനെ ഞെട്ടിച്ചു. രണ്ടാം പകുതിയിൽ സമനില ഗോൾ കണ്ടെത്താനായി ഗോവ കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയിൽ ലീഡുയർത്താനുള്ള അൽ നസറിന്റെ ശ്രമങ്ങൾ ഫലപ്രദമായി തടയാനും ഗോവക്കായി. മത്സരത്തിൽ 75 ശതമാനം പന്തടക്കവുമായി ഗോവ ആധിപത്യം പുലർത്തിയപ്പോൾ ഗോവക്ക് ഒരേയൊരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാനായത്. അത് ഗോളാക്കി മാറ്റാനും ടീമിനായി. 67-ാം മിനിറ്റിൽ അൽ നസർ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം ഗോളാക്കി മാറ്റാൻ ബോറിസ് സിംഗിന് കഴിയാതെ പോയത് ഗോവക്ക് തിരിച്ചടിയായി.

മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഡേവിഡ് ടിമോർ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഗോവ മത്സരം പൂർത്തിയാക്കിയത്. മൂന്ന് മത്സരങ്ങളിൽ ഗോവയുടെ മൂന്നാം തോൽവിയാണിത്. നേരത്തെ ഇറാഖിൽ നിന്നുള്ള അൽ സവാര എഫ്.സിയോടും തജിക്കിസ്ഥാനിൽ നിന്നുള്ള എഫ്.സി ഇസ്റ്റിക്ലോളിനോടും ഗോവ തോൽവി വഴങ്ങിയിരുന്നു.

vachakam
vachakam
vachakam

ഇന്ത്യയിലെ സൂപ്പർ കപ്പിൽ ജേതാക്കളായതോടെയാണ് എഫ്.സി ഗോവ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിന് യോഗ്യത നേടിയത്. പ്ലേ ഓഫിൽ ഒമാൻ ക്ലബ്ബായ അൽ സീബിനെ 2-1ന് തകർത്താണ് എഫ്.സി ഗോവ എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam