ഐ.സി.സിക്കെതിരെ പ്രസ്താവനയുമായി പാകിസ്താൻ ക്യാപ്ടനായ ഫാത്തിമ സന രംഗത്തെത്തിയിരുന്നു. ഞങ്ങൾക്കെതിരെ നിന്ന ഒരേ ഒരു കാര്യം കാലാവസ്ഥയായിരുന്നു. ഞങ്ങൾ നാല് വർഷം കാത്ത് നിന്നാണ് ലോകകപ്പിന് എത്തുന്നത്. ഐ.സി.സി ഞങ്ങൾക്ക് കളിക്കാനായി മികച്ച ഗ്രൗണ്ട് ഉണ്ടാക്കണമായിരുന്നു,' ലങ്കക്കെതിരെയുള്ള മത്സരം ഉപേക്ഷിച്ചതിന് ശേഷം പാകിസ്താൻ നായിക പറഞ്ഞു.
ഏഴ് കളിയിൽ നാല് തോൽവിയും മൂന്ന് മത്സരങ്ങൾ മഴയിൽ ഉപേക്ഷിക്കുകയും ചെയ്ത പാകിസ്താന് മൂന്ന് പോയന്റ് മാത്രമുണ്ടായിരുന്നത്. സെമി ഫൈനൽ നേരത്തെ നഷ്ടമായതോടെ ഒരു ജയം പോലുമില്ലെന്ന നാണക്കേടും ബാക്കിയായി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ടോസ് നഷ്ടമായ പാകിസ്താൻ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. 4.2 ഓവറിൽ വിക്കറ്റ് നഷ്ടമാവാതെ 18 റൺസിലെത്തിയതിനു പിന്നാലെ മഴയെത്തി. മഴ കനത്തതോടെ കളി പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.
പ്രേമദാസ സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്ത 11ൽ അഞ്ച് കളിയും മഴ മുടക്കി. ഇത് ഐ.സി.സിയുടെ വേദി തിരഞ്ഞെടുപ്പിലും വിമർശനമുയർന്നു. ലോകകപ്പിലെ വിലപ്പെട്ട മൂന്ന് മത്സരങ്ങൾ മഴയെടുത്തതിനു പിന്നാലെ ഐ.സി.സിക്കെതിരെ കടുത്ത വിമർശനവുമായാണ് പാകിസ്താൻ ക്യാപ്ടൻ ഫാത്തിമ സന രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
