ഇംഗ്ലണ്ട് വനിതകൾ ടി20 ലോകകപ്പ് ഫൈനലിൽ

JULY 3, 2026, 9:06 AM

കരുത്തരായ ദക്ഷിണാഫ്രിക്കയെ 40 റൺസുകൾക്ക് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് വനിതാ ടി20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച ലോർഡ്‌സിൽ നടക്കുന്ന ഫൈനലിൽ അവർ ഓസ്‌ട്രേലിയെ നേരിടും. കെന്നിങ്ടൺ ഓവലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറുകളിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 169 റൺസുകൾ നേടിയപ്പോൾ മറുപടിയായി എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് നേടാൻ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളൂ.

ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. കാപ്പും ഇസ്മായിലും കൂടി അവരെ ഒരുഘട്ടത്തിൽ 23/3 എന്ന നിലയിലേക്ക് തകർന്നു. എന്നാൽ നാലാംവിക്കറ്റിൽ നായിക നാറ്റ് സിവർബ്രണ്ട് (47 പന്തുകളിൽ 75) ഹെതർ നൈറ്റുമായി (47 പന്തുകളിൽ 58) ചേർന്ന് 90 പന്തുകളിൽ 133 റൺസ് നേടിയതോടെ കളിയുടെ ഗതിമാറി. ദക്ഷിണാഫ്രിക്കയ്ക്കായി ശബ്‌നം ഇസ്മായിലും നോൻകുലുലെക്കോ മ്ലാബയും രണ്ടുവിക്കറ്റുകൾ വീതംവീഴ്ത്തി.

170 റൺസ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇംഗ്ലീഷ ്ബൗളർമാർ വരിഞ്ഞുകെട്ടി. ലൗറേൻബെല്ലും ഷാർലറ്റ് ഡീനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി അവരുടെ നടുവൊടിച്ചു. തസ്മിന ബ്രിട്‌സ് 51 റൺസ് നേടി പൊരുതി നോക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam