യൂറോ 2025 വനിതാ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും

JULY 18, 2025, 7:55 AM

സൂറിച്ചിൽ നടന്ന യൂറോ 2025 വനിതാ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനലിൽ സ്വീഡനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് തോൽപ്പിച്ച് ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനിലയിലായതിനെത്തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് തിരിച്ചു വരവ് നടത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൊസോവെയർ അസ്‌ലാനിയുടെയും സ്റ്റിന ബ്ലാക്ക്സ്റ്റീനിയസിന്റെയും ഗോളുകളിലൂടെ സ്വീഡൻ 2-0ന് മുന്നിലെത്തി. മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ അസ്‌ലാനി തന്റെ 50-ാമത് അന്താരാഷ്ട്ര ഗോൾ നേടി. ആദ്യ പകുതിയുടെ മധ്യത്തിൽ ബ്ലാക്ക്സ്റ്റീനിയസ് ലീഡ് ഇരട്ടിയാക്കി.

കളി തീരാൻ 10 മിനിറ്റിൽ താഴെ മാത്രം ശേഷിക്കെ തോൽവി മുന്നിൽ കണ്ട ഇംഗ്ലണ്ട് 79-ാം മിനിറ്റിൽ ലൂസി ബ്രോൺസ് ഒരു ഹെഡ്ഡറിലൂടെ ഇംഗ്ലണ്ട് ഒരു ഗോൾ മടക്കി. മിനിറ്റുകൾക്കകം മിഷേൽ അഗ്‌യെമാങ് ഒരു ഗോൾ നേടി സ്‌കോർ സമനിലയിലാക്കി. അധിക സമയത്ത് കാര്യമായ മുന്നേറ്റങ്ങളൊന്നും ഇല്ലാതെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. സ്വീഡന്റെ സ്മില്ല ഹോൾംബെർഗ് ഷോട്ട് പുറത്തേക്ക് അടിച്ചതോടെ അവർ പുറത്തും ഇംഗ്ലണ്ട് സെമിയിലും എത്തി.

vachakam
vachakam
vachakam

ഇനി സെമിഫൈനലിൽ ഇംഗ്ലണ്ട് ചൊവ്വാഴ്ച ജനീവയിൽ ഇറ്റലിയെ നേരിടും. 1997ന് ശേഷം ആദ്യമായാണ് ഇറ്റലി യൂറോ സെമിഫൈനലിൽ എത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam