ഫിഫ ലോകകപ്പ് അവസാന ഗ്രൂപ്പ് മത്സരത്തിൽ അൽബാനിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഇംഗ്ലണ്ട്. ഗ്രൂപ്പ് കെയിൽ കളിച്ച 8 മത്സരവും ജയിച്ച ഇംഗ്ലണ്ട് സമ്പൂർണ ആധിപത്യമാണ് ഗ്രൂപ്പിൽ പുലർത്തിയത്. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായ അൽബാനിയ ലോകകപ്പ് പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ട്. മത്സരത്തിൽ ആദ്യ 74 മിനിറ്റുകൾ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടിയ അൽബാനിയ ഇടക്ക് അവസരങ്ങളും സൃഷ്ടിച്ചു.
എന്നാൽ 74-ാമത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബുകയോ സാകയുടെ കോർണറിൽ നിന്നു ലഭിച്ച അവസരം ഹാരി കെയിൻ ഗോൾ ആക്കി മാറ്റി. തുടർന്ന് 82-ാമത്തെ മിനിറ്റിൽ മറ്റൊരു പകരക്കാരൻ മാർക്കോസ് റാഷ്‌ഫോർഡിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഇംഗ്ലണ്ട് ക്യാപ്ടൻ അവരുടെ ജയം പൂർത്തിയാക്കി.
സീസണിൽ ക്ലബിനും രാജ്യത്തിനുമായി 28-ാമത്തെ ഗോളായിരുന്നു കെയിനിന്റേത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സെർബിയ ലാത്വിയയെ 2-1 നു തോൽപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
