സൂപ്പർ 8 പ്രതീക്ഷ നിലനിർത്തി ഇംഗ്ലണ്ട്

JUNE 16, 2024, 2:39 PM

നമീബിയയെയും മഴയെയും തോൽപിച്ച് ട്വന്റി 20 ലോകകപ്പ് 2024ൽ സൂപ്പർ എട്ട് പ്രതീക്ഷ നിലനിർത്തി ഇംഗ്ലണ്ട്. നമീബിയക്കെതിരെ മഴ തടസപ്പെടുത്തിയ നിർണായക മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 41 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

പത്തോവറാക്കി ചുരുക്കിയ കളിയിൽ വിജയലക്ഷ്യമായ 123 റൺസ് പിന്തുടർന്ന നമീബിയയ്ക്ക് മൂന്ന് വിക്കറ്റിന് 84 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയ സ്‌കോട്‌ലൻഡിനെ തോൽപിച്ചാൽ ഇംഗ്ലണ്ട് സൂപ്പർ എട്ടിലെത്തും.

ടി20 ലോകകപ്പിൽ മഴയുടെ കളി നമീബിയ-ഇംഗ്ലണ്ട് മത്സരത്തെയും ബാധിച്ചു. 10 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന കൂറ്റൻ സ്‌കോറിലെത്തി. ഓപ്പണർ ഫിലിപ് സാൾട്ട് 8 പന്തിൽ 11 ഉം, ക്യാപ്ടൻ കൂടിയായ ജോസ് ബട്‌ലർ 4 പന്തിൽ അക്കൗണ്ട് തുറക്കാതെയും പുറത്തായിട്ടും ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തുകയായിരുന്നു.

vachakam
vachakam
vachakam

ജോണി ബെയ്ര്‍‌സ്റ്റോ (18 പന്തിൽ 31), മൊയീൻ അലി (6 പന്തിൽ 16), ലിയാം ലിവിംഗ്സ്റ്റൺ (4 പന്തിൽ 13), ഹാരി ബ്രൂക്ക് (20 പന്തിൽ 47*) എന്നിവർ ഇംഗ്ലണ്ടിനായി വെടിക്കെട്ട് പുറത്തെടുത്തു. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെ 2.1 ഓവറിനിടെ 132 എന്ന സ്‌കോറിൽ പ്രതിരോധത്തിലാക്കിയ നമീബിയക്ക് പിന്നീട് പന്തുകൊണ്ട് ഒരു തിരിച്ചുവരവുണ്ടായില്ല.

മറുപടി ബാറ്റിംഗിൽ 10 ഓവറിൽ 84-3 എന്ന സ്‌കോറിലെത്താനെ നമീബിയക്കായുള്ളൂ. മൈക്കൽ വാൻ ലീങ്കെൻ (29 പന്തിൽ 33), നിക്കോളാസ് ഡാവിൻ (16 പന്തിൽ 18), ഡേവിഡ് വീസ് (12 പന്തിൽ 27) എന്നിവരുടെ പോരാട്ടം നമീബിയക്ക് പോരാതെയായി. ക്യാപ്ടൻ ഗെർഹാഡ് എരാസ്മസും (3 പന്തിൽ 1), ജെജെ സ്മിത്തും (1 പന്തിൽ 0) പുറത്താവാതെ നിന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam