വനിതാ യൂറോ കപ്പ് ഫുട്‌ബോളില്‍ മുത്തമിട്ട് ഇംഗ്ലണ്ട്

JULY 27, 2025, 10:46 PM

വനിതാ യൂറോ കപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ട് വീണ്ടും ചാമ്പ്യന്‍മാർ. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോപ്പ് വനിത ഫുട്‌ബോളിന്റെ ചാമ്പ്യാന്മാരാകുന്നത്. 

ഇരുടീമുകളും ഓരോ ഗോളടിച്ച് അധികസമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ ആയിരുന്ന സ്‌പെയിനിനെ കീഴടക്കിയാണ് ഇംഗ്ലിഷുകാര്‍ കിരീടത്തില്‍ മുത്തമിട്ടത്. 

നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിലായ മത്സര ആവേശം അധിക സമയത്തേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 3-1 നാണ് സ്‌പെയിന്‍ വീണത്.  2023 വനിത ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി സ്‌പെയിന്‍ ചാമ്പ്യന്‍മാരായിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam