ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഈജിപ്ത് പ്രീ-ക്വാർട്ടറിൽ

JULY 4, 2026, 12:27 AM

ഡാലസ് : ലോകകപ്പ് രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ച് ഈജിപ്ത് പ്രീക്വാർട്ടറിൽ.

നിശ്ചിത 90 മിനിട്ടിലും അരമണിക്കൂർ അധികസമയത്തും ഇരുടീമുകളും ഓരോഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ആദ്യ പകുതിയിൽ ഈജിപ്ത് ഗോളടിച്ചപ്പോൾ രണ്ടാം പകുതിയിലാണ് ഓസീസ് തിരിച്ചടിച്ചത്.

മത്സരത്തിന്റെ 13-ാം മിനിട്ടിൽ ഇമാം അഷൗറിലൂടെയാണ് ഈജിപ്ത് സ്‌കോർ ചെയ്തത്. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബെൽജിയത്തിനെതിരെ ഈജിപ്തിനായി ആദ്യം ഗോളടിച്ചതും ഇമാം അഷൗറായിരുന്നു.

vachakam
vachakam
vachakam

55-ാം മിനിട്ടിൽ ഈജിപ്ഷ്യൻ ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോളിലൂടെയാണ് ഓസീസ് സമനില പിടിച്ചത്.

ഒരു ഹൈബാൾ തടുക്കാനുള്ള ശ്രമത്തിനിടെ ഹാനിയുടെ തലയിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.

ബെൽജിയത്തിനെതിരെയും ഹാനി സെൽഫ് ഗോളടിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam