ഇന്റർനെറ്റിൽ കാണുന്നതൊന്നും വിശ്വസിക്കരുത്: ശുഭ്മാൻ ഗിൽ

JUNE 1, 2025, 3:55 AM

അഹമ്മദാബാദ്: മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്ടൻ ശുഭ്മാൻ ഗിൽ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഹാർദികുമൊത്തുള്ള രണ്ട് ചിത്രങ്ങൾ പങ്കുവച്ച ഗിൽ ഇന്റർനെറ്റിൽ കാണുന്നതൊന്നും വിശ്വസിക്കരുതെന്നും കുറിച്ചു. ഹാർദിക്കിനെ ടാഗ് ചെയ്താണ് സ്റ്റോറി.

എലിമിനേറ്റർ മത്സരത്തിന്റെ ടോസ് സമയത്ത് ഗിൽ ഹാർദികിന് കൈ കൊടുത്തില്ലെന്നതോടെയായിരുന്നു അഭ്യൂഹങ്ങൾക്ക് തുടക്കം. ഗിൽ ഔട്ടായപ്പോൾ ഹാർദിക് ഗില്ലിന്റെ അടുത്തേക്ക് ഓടിച്ചെന്ന് ആഘോഷിച്ചതോടെ ചിലർ ഇരുവരും ഉടക്കിലാണെന്ന് ഉറപ്പിക്കുകയായിരുന്നു. എലിമിനേറ്ററിൽ 20 റൺസിനായിരുന്നു മുംബയ്‌യുടെ ജയം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam