കാബൂള്‍: ഐസിസി ഇന്‍ര്‍നാഷണല്‍ അമ്പയറായ അഫ്ഗാനിസ്ഥാന്‍റെ ബിസ്മില്ല ജാന്‍ ഷിന്‍വാരി അന്തരിച്ചതായി റിപ്പോർട്ട്. 41 വായസുള്ള ഷിൻവാരി പെഷവാറിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെന്നും ഇതിന് പിന്നാലെ ആണ് മരണം സംഭവിച്ചത് എന്നുമാണ് സഹോദരന്‍ സെയ്ദ ജാന്‍ മാധ്യമങ്ങളെ അറിയിച്ചത്.
ഷിന്‍വാരിക്ക് സുഖമില്ലായിരുന്നുവെന്നും പെഷവാറില്‍ അടിവയറ്റിലെ കൊഴുപ്പ് നീക്കാനുളള ശസ്ത്രക്രിയക്ക് വിധേയനാകാന്‍ പോകുകയാണെന്നും ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്നും സഹോദരന്‍ വ്യക്തമാക്കി.
ഷിന്‍വാരിയുടെ മരണത്തില്‍ ഐസിസി ചെയര്‍മാൻ ജയ് ഷാ അനുശോചിച്ചു. 34 ഏകദിനങ്ങളിലും 26 ടി20 മത്സരങ്ങളിലും അമ്പയറായിട്ടുള്ള ഷിന്‍വാരി 2017ല്‍ അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡും തമ്മിലുള്ള ഏകദിനത്തിലാണ് രാജ്യാന്തര അമ്പയറായി അരങ്ങേറിയത്. ഇതിന് പുറമെ 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 51 ലിസ്റ്റ് എ മത്സരങ്ങളിലും 96 ആഭ്യന്തര ടി20 മത്സരങ്ങളിലും ഷിന്‍വാരി അമ്പയറായിരുന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്