ഫിയോറന്റീനയിൽ 2028 വരെ കരാർ പുതുക്കി ഡേവിഡ് ഡി ഹിയ

JUNE 2, 2025, 8:37 AM

വെറ്ററൻ സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ ഫിയോറന്റീനയിൽ തന്റെ കരാർ 2028 ജൂൺ വരെ നീട്ടി. ഈ സീസണിൽ ഫ്‌ളോറൻസിൽ 42 മത്സരങ്ങളിൽ കളിക്കുകയും 11 ക്ലീൻ ഷീറ്റുകൾ നേടുകയും ചെയ്ത ഡി ഹിയക്ക് പുതിയ കരാറിലൂടെ പ്രതിവർഷം 2.7 ദശലക്ഷം യൂറോയും ബോണസുകളും ലഭിക്കും, ഇത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശമ്പളത്തിന്റെ ഇരട്ടിയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഒരു വർഷത്തോളം ക്ലബ്ബുകളൊന്നും ഇല്ലാതിരുന്ന 34 കാരൻ, എഎസ് മൊണാക്കോ, ബയേൺ മ്യൂണിക്ക് തുടങ്ങിയ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ച് ഫിയോറന്റീനയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam