ടോട്ടനംഹോട്ട്‌സ്പർ ക്ലബ്ബിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് ഡാനിയൽ ലെവി

SEPTEMBER 6, 2025, 7:54 AM

25 വർഷത്തോളം ടോട്ടനം ഹോട്ട്‌സ്പർ ക്ലബ്ബിനെ നയിച്ച ഡാനിയൽ ലെവി എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞതായി ക്ലബ്ബ് ഔദ്യോഗിക അറിയിപ്പ് വന്നു. ടോട്ടൻഹാമിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ ക്ലബ്ബായി ഉയർത്തുന്നതിൽ ലെവിക്ക് നിർണ്ണായക പങ്കുണ്ട്.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 20 സീസണുകളിൽ 18 തവണയും ക്ലബ്ബ് യൂറോപ്യൻ മത്സരങ്ങളിൽ പങ്കെടുത്തു. കളിക്കാർ, അക്കാദമി, ലോകോത്തര നിലവാരമുള്ള സ്റ്റേഡിയം എന്നിവയിൽ വലിയ നിക്ഷേപങ്ങൾ നടത്താൻ ലെവി മുൻകൈയെടുത്തു. കൂടാതെ, അടുത്തിടെ യൂറോപ്പ ലീഗ് കിരീടം നേടിയത് ഉൾപ്പെടെ നിരവധി വിജയങ്ങൾ ക്ലബ്ബ് നേടി.

തന്റെ ഭരണകാലത്ത് കൈവരിച്ച നേട്ടങ്ങളിൽ ലെവി അഭിമാനം രേഖപ്പെടുത്തി. ആരാധകരോടും ക്ലബ്ബ് ജീവനക്കാരോടും അദ്ദേഹം നന്ദി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam