ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗലിനും ആശ്വാസം. ഈ മാസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അയർലൻഡ് താരം ഡാര ഒഷേയയെ കൈമുട്ടുകൊണ്ട് ഇടിച്ചതിന് റൊണാൾഡോയ്ക്ക് ഫിഫ അച്ചടക്ക സമിതി ഏർപ്പെടുത്തിയ മൂന്ന് മത്സരങ്ങളുടെ വിലക്കില്‍ ഫിഫ ഇളവ് പ്രഖ്യാപിച്ചു.
ഇതോടെ റൊണാൾഡോയ്ക്ക് ലോകകപ്പിൽ പോര്‍ച്ചുഗലിനായി ആദ്യ ഗ്രൂപ്പ് മത്സരങ്ങൾ മുതൽ കളിക്കാം. നവംബർ പതിമൂന്നിന് നടന്ന കളിയിലാണ് റൊണാൾഡോയ്ക്ക് ചുവപ്പുകാർഡ് കിട്ടിയത്.
226 മത്സരവും രണ്ട് പതിറ്റാണ്ടും നീണ്ട അന്താരാഷ്ട്ര കരിയറിൽ റൊണാള്‍ഡോയുടെ ആദ്യ ചുവപ്പ് കാർഡായിരുന്നു ഇത്.
ഗുരുതര ഫൗളിന് ഫിഫ അച്ചടക്ക സമിതി റൊണാള്‍ഡോക്ക് മൂന്ന് കളിയിൽ വിലക്കും ഏർപ്പെടുത്തി. ഇതിനുശേഷം അർമേനിയയ്ക്കെതിരെ നടന്ന പോര്‍ച്ചുഗലിന്‍റെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റൊണാൾഡോ കളിച്ചിരുന്നില്ല.
ലോകകപ്പിലെ ആദ്യ രണ്ട് കളി നഷ്ടമാവുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ്, ഫിഫ സൂപ്പർ താരത്തിന് ഇളവുനൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
