2025-26 സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമോയെന്ന കാര്യത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ആശങ്കകൾ നിലനിൽക്കുകയായിരുന്നു. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംഘാടകരായ എഫ്.എസ്.ഡി.എല്ലും തമ്മിലുള്ള എം.ആർ.എ (മാസ്റ്റർ റൈറ്റ് എഗ്രിമെന്റ്) കരാറിൽ വ്യക്തത വരാത്തതായിരുന്നു ഈ അനിശ്ചിതത്വങ്ങൾക്ക് കാരണം.
ഐ.എസ്.എൽ കാര്യത്തിൽ വ്യക്തത വരാത്തത് കൊണ്ടു തന്നെ ഭൂരിഭാഗം ക്ലബ്ബുകളും അവരുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ 2025-26 സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബർ അവസാനത്തോടെ ലീഗ് ആരംഭിക്കുമെന്നാണ് സൂചനകൾ.
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും കൊമേഴ്‌സ്യൽ പങ്കാളികളായ എഫ്.എസ്.ഡില്ലും ഐ.എസ്.എൽ ആരംഭിക്കുന്ന കാര്യത്തിൽ ധാരണയിൽ എത്തിയതായും ഒക്ടോബർ 24ന് ലീഗ് ആരംഭിക്കാനാണ് സാധ്യത എന്നുമാണ് റിപ്പോർട്ട്. ഒക്ടോബർ അവസാന സമയം മുതലുള്ള മൈതാനങ്ങളുടെ ലഭ്യത ആരായാൻ ക്ലബ്ബുകളോട് സംഘാടകർ ആവശ്യപ്പെട്ടതായാണ് വിവരം. 2025-26 സീസൺ ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചനകൾ.
അതേ സമയം ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതത്തിലായ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകളാണ് സൈനിങ്ങുകൾ അടക്കം നിർത്തിവച്ചിരുന്നത്. ഇപ്പോൾ ലീഗ് നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ക്ലബ്ബ് പ്രവർത്തനങ്ങളും ഉടൻ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്