റിയോ ഡി ജനീറോ: ലോകകപ്പിന് അമേരിക്കയിലേക്ക് തിരിക്കും മുമ്പ് നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ പാനമയെ 6-2ന് തോൽപ്പിച്ച് ബ്രസീൽ ടീം. മാറക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ മിനിട്ടിൽ വിനീഷ്യസിലൂടെയാണ് ബ്രസീൽ ഗോളടി തുടങ്ങിയത്. തുടർന്ന് കാസിമെറോ, റയാൻ, ലൂക്കാസ് പക്വിയേറ്റ, ഇഗോർ തിയാഗോ, ഡാനിലോ എന്നിവരും സ്‌കോർ ചെയ്തു. പാനമ ഇരു പകുതികളിലും ഓരോ ഗോളടിച്ചു. ഇതിലൊന്ന് സെൽഫ് ഗോളായിരുന്നു.
പരിക്കിന്റെ പിടിയിലുള്ള നെയ്മർ ബ്രസീലിനായി കളത്തിലിറങ്ങിയിരുന്നില്ല. അടുത്ത ഞായറാഴ്ച അമേരിക്കയിലെ ഒഹിയോയിൽ വച്ച് ഈജിപ്തുമായാണ് ബ്രസീലിന്റെ അടുത്ത സന്നാഹ മത്സരം.
ലോകകപ്പിൽ മൊറോക്കോ, ഹെയ്തി, സ്‌കോട്ട്‌ലാൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബ്രസീൽ.
ജൂൺ 14ന് മൊറോക്കയ്ക്ക് എതിരെയാണ് ആദ്യ മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
