നോട്ടിങ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ച് ബോർൺമൗത്, ബേർൺലിയോട് തോറ്റ് വോൾവ്‌സ്

OCTOBER 28, 2025, 3:34 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയം തുടർന്ന് ബോർൺമൗത്. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ബോർൺമൗത് തോൽപ്പിച്ചത്. ജയത്തോടെ 9 മത്സരങ്ങൾക്ക് ശേഷം 18 പോയിന്റുകളും ആയി ലീഗിൽ രണ്ടാമത് എത്താനും അവർക്കായി. 25-ാമത്തെ മിനിറ്റിൽ നേരിട്ട് കോർണറിൽ നിന്നു ക്യാപ്ടൻ മാർകസ് ടാവർണിയർ നേടിയ ഗോളും കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോൾ നേടിയ 19 കാരനായ എലി കോർപി 40-ാമത്തെ മിനിറ്റിൽ നേടിയ ഗോളും ആണ് ബോർൺമൗതിനു ജയം സമ്മാനിച്ചത്.

അതേസമയം തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ ബേർൺലിയോട് 3-2ന്റെ പരാജയം ഏറ്റുവാങ്ങി വോൾവ്‌സ്. ലീഗിൽ ഇത് വരെ ജയിക്കാനാവാത്ത വോൾവ്‌സ് വെറും 2 പോയിന്റും ആയി അവസാന സ്ഥാനത്താണ്. അതേസമയം ജയത്തോടെ ബേർൺലി 16 -ാം സ്ഥാനത്തേക്ക് കയറി. സിയാൻ ഫ്‌ളമിങ്ങിന്റെ ഇരട്ടഗോളിൽ 30-ാം മിനിറ്റിൽ തന്നെ ബേർൺലി മത്സരത്തിൽ 2-0ന് മുന്നിലെത്തി.

എന്നാൽ ആദ്യ പകുതിയിൽ തന്നെ ലാർസന്റെ പെനാൽട്ടിയും മാർഷലിന്റെ ഗോളും വോൾവ്‌സിന് സമനില നൽകി. രണ്ടാം പകുതിയിൽ വോൾവ്‌സിന് മുന്നിൽ ബേർൺലി ഗോൾ കീപ്പർ ഡുബ്രാവ്ക വിലങ്ങുതടിയായി. തുടർന്ന് 95-ാമത്തെ മിനിറ്റിൽ വിജയഗോൾ നേടിയ പകരക്കാരൻ ലെയിൽ ഫോസ്റ്റർ വോൾവ്‌സിന് ലീഗിലെ ഏഴാം പരാജയം സമ്മാനിക്കുക ആയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam