ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയിലെ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. മലയാളിക്കരുത്തില്‍ 61 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ ഡര്‍ബനില്‍ സ്വന്തമാക്കിയത്. ഇന്ത്യയുയര്‍ത്തിയ റെക്കോര്‍ഡ് ടോട്ടല്‍(202) പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടീസ് 17.5 ഓവറില്‍ 141ന് പുറത്തായി. സ്പിന്നര്‍മാരുടെ മുന്നില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.
മൂന്നുവിതം വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയ് വരുണ്‍ ചക്രവര്‍ത്തി സഖ്യമാണ് പ്രോട്ടീസിനെ കടപുഴക്കിയത്.ആവേഷ് ഖാന്‍ രണ്ടും അര്‍ഷദീപും ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി. പവര്‍പ്ലേയില്‍ 49 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ പ്രോട്ടീസിന് പിന്നീട് മത്സരത്തിലേക്ക് തിരികെ വരാനായില്ല. ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.
25 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് അവരുടെ ടോപ് സ്‌കോറര്‍. റയാന്‍ റിക്കെല്‍ട്ടണ്‍ (21), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്(11) ഡേവിഡ് മില്ലര്‍(18), പാട്രിക് ക്രു?ഗെര്‍(1),മാര്‍ക്കോ യാന്‍സന്‍(12), ആന്‍ഡിലെ സിമെലെന്‍(6),ജെറാള്‍ഡ് കോര്‍ട്‌സീ(23), കേശവ് മഹാരാജ്(5) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍.
സഞ്ജു സാംസണ്‍ തകര്‍ത്താടിയ മത്സരത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റില്‍ 202 റണ്‍സാണ് നേടിയത്. ടി20യില്‍ പ്രോട്ടീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലുമാണിത്. ആദ്യ ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറില്‍ ഏഴ് റണ്‍സെടുത്ത അഭിഷേക് ശര്‍മയെ നഷ്ടമായെങ്കിലും കരുതലോടെ നീങ്ങിയ സൂര്യകുമാറും സാംസണും ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചു. എട്ടാം ഓവറില്‍ 21 റണ്‍സെടുത്ത സൂര്യകുമാര്‍ വീണെങ്കിലും പിന്നീട് സഞ്ജു സാംസണ്‍ ആക്രമണം അഴിച്ചുവിടുന്നതാണ് കണ്ടെത്തത്. തിലക് വര്‍മയും (33) ഒപ്പം ചേര്‍ന്നു. സാംസണ്‍-സൂര്യകുമാര്‍ സഖ്യം 37 പന്തില്‍ 66 റണ്‍സ് ചേര്‍ത്തപ്പോള്‍ സാംസണ്‍ തിലക് വര്‍മ ജോഡി 34 പന്തില്‍ 77 റണ്‍സ് നേടി.
ഇതിനിടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ട് ടി20യില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി മലയാളി താരം തികച്ചു. 27 പന്തില്‍ അര്‍ദ്ധ ശതകം കടന്ന താരം സെഞ്ച്വറി തികയ്ക്കാന്‍ 20 പന്തുകൂടിയേ എടുത്തുള്ളു. പത്ത് കൂറ്റന്‍ സിക്‌സും ഏഴ് ബൗണ്ടറികളുമടക്കം 50 പന്തില്‍ 107 റണ്‍സ് നേടിയാണ് സഞ്ജു ഉയരം താണ്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്