യൂറോപ്പ കോൺഫറൻസ് ലീഗിൽ ചെൽസിക്ക് വമ്പൻ വിജയം. നോഹയെ നേരിട്ട ചെൽസി 8-0 എന്ന വൻ സ്കോറിനാണ് ജയിച്ചത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ എഫ്സി നോഹയ്ക്ക് ചെൽസിയോട് പൊരുതി നിൽക്കാൻ പോലും ആയില്ല.
12-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ഫ്രീകിക്കിൽ നിന്ന് ടോസിൻ അദരാബിയോയുടെ ഹെഡ്ഡറിലൂടെയാണ് ചെൽസിയുടെ ആധിപത്യ പ്രകടനത്തിന് തുടക്കമായത്. ഒരു മിനിറ്റിനുശേഷം, യുവ സ്ട്രൈക്കർ മാർക്ക് ഗുയി ലീഡ് ഇരട്ടിയാക്കി.
18-ാം മിനിറ്റിൽ ആക്സൽ ഡിസാസിയുടെ ഗോളോടെ സ്കോർ 3-0. പിന്നീട് 21-ാം മിനിറ്റിൽ ജോവോ ഫെലിക്സ് തന്റെ ആദ്യ ഗോൾ നേടിയതോടെ സ്കോർ 4-0. 39-ാം മിനിറ്റിൽ ക്രിസ്റ്റഫർ എങ്കുകുവിന്റെ അസിസ്റ്റിൽ മൈഖൈലോ മുദ്രിക് അഞ്ചാം ഗോൾ നേടി.
41-ാം മിനിറ്റിൽ ഡിസാസി നൽകിയ പാസ് മുതലാക്കി ഫെലിക്സ് വീണ്ടും ഗോളടിച്ചു. ആദ്യ പകുതിയിൽ തന്നെ 6 ഗോളുകൾ. രണ്ടാം പകുതിയിൽ എങ്കുകുവിന്റെ ഇരട്ട ഗോളുകൾ കൂടെ വന്നതോടെ ചെൽസിയുടെ ജയം പൂർത്തിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്