അനധികൃത അവധിക്ക് കർശന നടപടി! 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

NOVEMBER 12, 2024, 7:45 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. 

2016 മുതൽ അനധികൃത അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. കർശന നടപടി ഉണ്ടാകുമെന്നും  ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ നഴ്സിംഗ് ഓഫീസർ, നേഴ്സിങ് ഓഫീസർ ഗ്രേഡ് വൺ തസ്തികകളിൽ – അനധികൃത അവധിയിലുള്ളവർക്കെതിരെ കടുത്ത അച്ചടക്ക നടപടിക്കാണ് വകുപ്പ് ഒരുങ്ങുന്നത്. 

vachakam
vachakam
vachakam

അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തി. പേര് , ജോലി ചെയ്തിരുന്ന സ്ഥാപനം, എന്നു മുതലായിരുന്നു അവധി തുടങ്ങിയ കാര്യങ്ങളാണ് പട്ടികയായി പ്രസിദ്ധീകരിച്ചത്.

ജോലിയിൽ പുനർ പ്രവേശിക്കാൻ താല്പര്യമുള്ളവർക്ക് തിരികെ വരാമെന്നും ഒരു അവസരം ഇനി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ അപ്ലിക്കേഷൻ വഴി മാത്രമേ ഇനി അപേക്ഷ സ്വീകരിക്കുകയുള്ളുവെന്നും അതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam