ഇന്ത്യ എയ്‌ക്കെതിരായ രണ്ടാം ചതുർദിന ടെസ്റ്റിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 161നെതിരെ ഓസ്‌ട്രേലിയ എ ടീം 223 റൺസിന് എല്ലാവരും പുറത്തായി. ഓസ്‌ട്രേലിയ എക്ക് 62 റൺസ് ലീഡുണ്ട്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി ധ്രുവ് ജുറലാണ് (80) മികച്ച പ്രകടനം പുറത്തെടുത്തത്. നാല് വിക്കറ്റ് നേടിയ മൈക്കൽ നെസെർ, മൂന്ന് പേരെ പുറത്താക്കിയ ബ്യൂ വെബ്സ്റ്റർ എന്നിവരാണ് ഇന്ത്യയെ തകർത്തത്.
ഓപ്പണറായി കളിച്ചെങ്കിലും കെ.എൽ രാഹുലിന് (4) തിളങ്ങാൻ സാധിച്ചില്ല. ഇന്ത്യൻ എയ്ക്കുവേണ്ടി അഭിനവ് ഈശ്വർ 0, സായി സുദർശൻ 0, ക്യാപ്ടൻ റിതുരാജ് ഗെയ്ക്ക്‌വാദ് 4, ദേവദത്ത് പടിക്കൽ 26, ധ്രുവ് ജുറാൽ 80, നിഥീഷ് റെഡ്ഡി 16, തനുഷ് കൊടിയൻ 0, ഖലീൽ അഹമ്മദ് 1, പ്രസീദ് കൃഷ്ണ 14, മുകേഷ്‌കുമാർ 5 എന്നിവരാണ് സ്‌കോറർമാർ.
ഒന്നാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ എയുടെയും തുടക്കം അത്ര നന്നായിരുന്നില്ല. ഓസ്‌ട്രേലിയൻ എക്കു വേണ്ടി ക്യാപ്ടൻ നതാൻ മകസ്വീനി (14), മാർക്കസ് ഹാരിസ് 74, കാമറൂൺ ബാൻക്രോഫ്റ്റ് (3), സാം കോൺസ്റ്റാസ് 3, ഒലിവർ ഡേവീസ് 13, ബ്യൂ വെബ്സ്റ്റർ 5, ജിമ്മി പിയർസൺ 30, നഥാൻ മക്ആൻഡ്രൂ 26, സ്‌കോട്ട് ബോളൻഡ് 0, കോറി റോച്ചിക്കോളി 35 എന്നിവരാണ് സ്‌കോറർമാർ. ഇന്ത്യൻ എയ്ക്കു വേണ്ടി മുകേഷ്‌കുമാർ 3ഉം ഖലീൽ അഹമ്മദ് 2ഉം, പ്രസീദ് കൃഷ്ണ 4ഉം വിക്കറ്റുകളും നേടി.
രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഓസീസ് 1-0ത്തിന് മുന്നിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്