കോഴിക്കോട്: ഓസ്ട്രിയയിലെ വിയന്നയിൽ ഈ മാസം ആദ്യത്തിൽ നടന്ന ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി(IAEA) ടൂൾസ് ആൻഡ് എക്യുപ്‌മെന്റ് ടെക്‌നിക്കൽ മീറ്റിങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മർകസ് പൂർവ വിദ്യാർത്ഥി അശ്‌റഫ് തൊണ്ടിക്കോടൻ.
ഐ.എ.ഇ.എ അംഗരാജ്യങ്ങളിലെ സീൽഡ് സോഴ്‌സ് മാനേജ്‌മെന്റ് മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യാൻ ലോകമെമ്പാടുമുള്ള വിദഗ്ധർ പങ്കെടുത്ത യോഗത്തിൽ 'ഉപയോഗശൂന്യമായ റേഡിയോ ആക്ടീവ് സീൽ ചെയ്ത ഉറവിടങ്ങളുടെ മാനേജ്‌മെന്റ്' എന്ന വിഷയത്തിലാണ് മുഹമ്മദ് അശ്‌റഫ് പ്രബന്ധമവതരിപ്പിച്ചത്. റേഡിയോ ആക്ടീവ് മാലിന്യങ്ങൾ സുരക്ഷിതമായി നിർമാർജനം ചെയ്യുന്നതിന് ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.
രാജസ്ഥാനിലെ കോട്ടയിൽ ഇന്ത്യാ ഗവൺമെന്റ് ഓഫ് ആറ്റോമിക് എനർജി ഡിപ്പാർട്ട്‌മെന്റ് ഓഫ് റേഡിയേഷൻ ആൻഡ് ഐസോടോപ്പ് ടെക്‌നോളജി(BRIT)യിൽ സയന്റിഫിക് ഓഫീസറാണ് മർകസ് ഓർഫനേജ് പൂർവ വിദ്യാർത്ഥി കൂടിയായ മുഹമ്മദ് അശ്‌റഫ് തൊണ്ടിക്കോടൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്