പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡില്‍ പൊലീസ് മൗനം തുടരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.പിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും തനിക്ക് ലഭിച്ച പരാതി കളക്ടര്‍ കൈമാറിയിട്ടും തുടര്‍നടപടിക്ക് വകുപ്പില്ലെന്ന നിലപാടിലാണ് പൊലീസ്. ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവി വെള്ളിയാഴ്ചയും പ്രതികരിച്ചില്ല.
സി.പി.എം ജില്ലാ സെക്രട്ടറിയില്‍ നിന്ന് തെളിവെടുപ്പ് നടത്തുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇതിനും സ്ഥിരീകരണമുണ്ടായിട്ടില്ല. കള്ളപ്പണ വിവാദത്തില്‍ തുടരന്വേഷണത്തിന് എന്തെങ്കിലും സാധ്യത ഉണ്ടാകണമെങ്കില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള അടിസ്ഥാന െതളിവുകളെങ്കിലും ശേഖരിക്കണമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇത്തരമൊരു സാഹചര്യം ഉണ്ടാകാതെ എഫ്.ഐ.ആര് തയ്യാറാക്കി അന്വേഷണത്തിനിറങ്ങുന്നത് സംഭവത്തില്‍ തുടക്കം മുതല്‍ പ്രതിക്കൂട്ടിലായ പൊലീസിനെ കൂടുതല്‍ കുഴപ്പങ്ങളിലാക്കുമെന്നാണ് അഭിപ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്