ബംഗ്ലാദേശിനെതിരെ കൂറ്റൻ വിജയവുമായി അഫ്ഗാനിസ്ഥാൻ

NOVEMBER 8, 2024, 6:01 PM

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. 92 റൺസിന്റെ കൂറ്റൻ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 49.4 ഓവറിൽ 235 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 34.3 ഓവറിൽ 143 റൺസ് എടുക്കാനെ സാധിച്ചുള്ളു.

ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കം അടിപതറിയ അഫ്ഗാനിസ്ഥാന് 71 റൺസെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി. ആറാം വിക്കറ്റിൽ നായകൻ ഹസമത്തുള്ള ഷാഹിദിയും മുഹമ്മദ് നബിയും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഭേദപ്പെട്ട സ്‌കോറിലേക്കെത്താൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞത്. അഫ്ഗാനുവേണ്ടി റഹ്മുള്ള ഗുർബാസ് 5, സെദിഖുള്ള അടൽ റഹ്മത്ത് ഷാ 2, ക്യാപ്ടൻ ഹഷ്മത്തുള്ള ഷാഹിദി 52, അസ്മത്തുള്ള ഒമർസായി  0, ഗുൽബാദിൻ നായിബ് 22, മുഹമ്മദ് നബി 84, റാഷിദ് ഖാൻ 10, നംഗേയാലിയ ഖരോട്ടെ 27*, എ.എം. ഗസൻഫർ 0, ഫസൽഹഖ് ഫാറൂഖി 0. ബംഗ്ലാദേശിനു വേണ്ടി ടസ്‌കിൻ അഹമ്മദും മുസ്താഫിർ റഹ്മാൻ 4 വിക്കറ്റുകൾ നേടി.ആറാം വിക്കറ്റിൽ 104 റൺസിന്റെ കൂട്ടുകെട്ടുയർത്തിയ സഖ്യത്തിൽ ഷാഹിദി 52 റൺസും നബി 84 റൺസും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് രണ്ടിന് 120 എന്ന ശക്തമായ നിലയിലെത്തി. നജ്മുൾ ഹൊസൈൻ ഷാൻ 47 റൺസും, സൗമ്യ സർക്കാർ 33 റൺസും, മെഹിദി ഹസൻ മിറാസ് 28 റൺസുമെടുത്തു. ശക്തമായ നിലയിൽ നിന്ന് 23 റൺസിനിടെ ബംഗ്ലാദേശ് എട്ട് വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെയാണ് 143 റൺസിൽ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു.
എ.എം. ഗസൻഫർ മികച്ച ബോളിംഗ് പ്രകടനതേതാടെയാണ് ബംഗ്ലാദേശിനെ തകർത്തത്. വെറും 6 ഓവറിൽ 26 റൺസിന് 6 വിക്കറ്റുകളാണ് ഈ യുവ സ്പിന്നർ നേടിയത്. റാഷിദ്ഖാന് 2ഉം മുഹമ്മദ് നബി, ഒമറാസി എന്നിവർക്ക് ഒാരോ വിക്കറ്റും നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam