മാന്‍ഹട്ടന്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഡൊണാള്‍ഡ് ട്രംപിനെ കൊല്ലാനുള്ള ഇറാന്‍ ഗൂഢാലോചനയില്‍ യുഎസ് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച ക്രിമിനല്‍ പരാതി നല്‍കി.
മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച ഒരു ക്രിമിനല്‍ പരാതിയില്‍ ഇറാനിലെ പാരാമിലിട്ടറി റെവല്യൂഷണറി ഗാര്‍ഡിലെ പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ട്രംപിനെ നിരീക്ഷിക്കാനും ആത്യന്തികമായി കൊല്ലാനുമുള്ള പദ്ധതി തയ്യാറാക്കാന്‍ ഒരു വ്യക്തിയോട് നിര്‍ദ്ദേശിച്ചതായി ആരോപിക്കുന്നു.
ഫര്‍ജാദ് ഷാക്കേരി എന്ന വ്യക്തിക്ക് അപ്പോഴേക്കും പദ്ധതി തയ്യാറാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇറാന്‍ പദ്ധതി നിര്‍ത്തിവയ്ക്കുമെന്ന് ഉദ്യോഗസ്ഥന്‍ ഇയാളോട് പറഞ്ഞതായി പരാതിയില്‍ പറയുന്നു. ട്രംപ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും അപ്പോള്‍ വധിക്കാന്‍ എളുപ്പമാകുമെന്നും ഇറാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ട്രംപിനെ കൊലപ്പെടുത്താനുള്ള പദ്ധതി നിര്‍ദ്ദേശിക്കാന്‍ താന്‍ പദ്ധതിയിട്ടിരുന്നില്ലെന്ന് ഷാക്കേരി എഫ്ബിഐയോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്