'വ്യാജ ഹാജര്‍' രേഖപ്പെടുത്തി; എന്‍. പ്രശാന്തിനെതിരേ ഗുരുതര കണ്ടെത്തലുകള്‍

NOVEMBER 9, 2024, 6:15 AM

തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജര്‍ രേഖപ്പെടുത്തിയെന്നും കണ്ടെത്തല്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇല്ലാത്ത യോഗങ്ങള്‍ കാണിച്ച് 'ഓണ്‍ ഡ്യൂട്ടി' എടുക്കുന്നതായിരുന്നു പ്രശാന്തിന്റെ ശീലം. മാസത്തില്‍ പത്ത് ദിവസം പോലും ഓഫീസിലെത്താത്ത സ്ഥിതിയുണ്ടായിരുന്നെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രശാന്ത് പട്ടികവിഭാഗ പദ്ധതി നിര്‍വഹണത്തിനുള്ള 'ഉന്നതി'യുടെ സി.ഇ.ഒ ആയിരിക്കെ സുപ്രധാന ഫയലുകള്‍ കാണാതായെന്ന വിവരം മറ്റൊരു റിപ്പോര്‍ട്ടായി മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു.

ഒരു വര്‍ഷത്തെ ഹാജര്‍ കണക്കുസഹിതമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ പല ദിവസങ്ങളിലും പ്രശാന്ത് ഉണ്ടാകാറില്ല. പല മാസങ്ങളിലും പത്തില്‍ താഴെയാണ് ഹാജര്‍. മറ്റ് ദിവസങ്ങള്‍ 'ഉന്നതി'യുടെ ഡ്യൂട്ടിയായാണ് കാണിച്ചത്. കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് 'ഓണ്‍ഡ്യൂട്ടി' അപേക്ഷ. എന്നാല്‍ ഈ ദിവസങ്ങളില്‍ അത്തരം യോഗം നടന്നില്ലെന്നതിന്റെ ഫീല്‍ഡ് റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

അവധി ദിവസങ്ങളില്‍ ജോലി ചെയ്തു എന്ന് കാണിച്ച് മറ്റൊരു ദിവസം അവധിയെടുക്കുന്ന രീതിയും പ്രശാന്തിനുണ്ട്. സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ അവധിക്ക് അര്‍ഹതയില്ല. വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയാതെ പ്രശാന്ത് ഫയലുകള്‍ നേരിട്ട് ചീഫ് സെക്രട്ടറിക്കും മന്ത്രിക്കും നല്‍കും. പല ഫയലുകളിലും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി എന്ന് കാണിച്ച് സ്വന്തം നിലയില്‍ ഒപ്പുവെക്കും. യോഗങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചാലും അനുസരിക്കാറില്ല. ലോകകേരള സഭയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. ഇത്തരം യോഗങ്ങളില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് പങ്കെടുക്കാറില്ലല്ലോയെന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് പ്രശാന്ത് നല്‍കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam