2025 ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ത്യ ആതിഥേയത്വം വഹിക്കില്ല. വേദിയായി ദുബായിയോ അബുദാബിയോ പരിഗണിക്കണമെന്ന് ബിസിസിഐ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെയും ബംഗ്ലാദേശിലെ ഭരണ അട്ടിമറിക്കു ശേഷം നയതന്ത്ര ബന്ധം വഷളായതും കണക്കിലെടുത്താണ് ഏഷ്യ കപ്പിനുള്ള ആതിഥേയത്വം ന്യൂട്രല്‍ വേദിയിലേക്ക് മാറ്റാന്‍ ഇന്ത്യ ആവശ്യപ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അനിശ്ചിതാവസ്ഥയിലായിരുന്ന ഏഷ്യ കപ്പ് സെപ്റ്റംബറിലാവും നടത്തുക.
2026 ഫെബ്രുവരിയിലെ ടി-20 ലോകകപ്പിനുള്ള തയാറെടുപ്പായി ഫലത്തില്‍ ഏഷ്യ കപ്പ് മാറും. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലേക്ക് വരാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
വ്യാഴാഴ്ച ധാക്കയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) വാര്‍ഷിക പൊതുയോഗം (എജിഎം) ഏഷ്യാ കപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. ധാക്കയില്‍ യോഗം സംഘടിപ്പിച്ചാല്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ഇന്ത്യ എസിസി പ്രസിഡന്റും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്‌വിയെ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്