ചിറ്റോഗ്രാം : പര്യടനത്തിനെത്തിയ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിനെ മൂന്ന് ട്വന്റി20കളിലെ ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന് തോൽപ്പിച്ച് ബംഗ്‌ളാദേശ്. ഇന്നലെ ചിറ്റോഗ്രാമിൽ ആദ്യം ബാറ്റ് ചെയ്ത് 182/6 എന്ന സ്‌കോർ ഉയർത്തിയ കിവീസിനെ 18 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് ബംഗ്‌ളാദേശ് മറികടന്നത്. 27 പന്തുകളിൽ പുറത്താകാതെ 51 റൺസ് നേടിയ തൗഹീദ് ഹൃദോയ്‌യാണ് ആതിഥേയർക്ക് വിജയമൊരുക്കിയത്.
ബംഗ്ലാദേശിനു വേണ്ടി സേഫ് ഹസൻ 16 ബോളിൽ 17ഉം, ടൻസിദ് ഹസൻ 25 ബോളിൽ 20ഉം, ക്യാപ്ടൻ ലിന്റൻ ദാസ് 15 ബോളിൽ 21ഉം, പർവീസ് ഹുസൈൻ എമൻ 14 ബോളിൽ 28ഉം, ഷമീം ഹുസൈൻ 13 ബോളിൽ 31ഉം നേടി. ന്യൂസിലൻഡിനു വേണ്ടി സോധി 2ഉം, നാഥൻ സ്മിത്തും ജോഷ് ക്ലാക്ക്‌സൺ ഓരോ വിക്കറ്റും നേടി.
നേരത്തെ ആദ്യ ബാറ്റ് ചെയ്ത് ന്യൂസിലിൻഡിനുവേണ്ടി കാറ്റീൻ ക്ലാർക്ക് 37 ബോളിൽ 51ഉം, ടിം റോബിൻസൺ 0, ഡെയ്ൻ ക്ലീവർ 28 ബോളിൽ 51ഉം, ക്യാപ്ടൻ നിക്ക് കെല്ലി 27 ബോളിൽ 39ഉം, ബെവോൺ ജേക്കബ്‌സ് 1ഉം, ഡീൻ ഫോക്‌സ്‌ക്രോഫ്റ്റ് 3ഉം, ജോഷ് ക്ലാർക്ക്‌സൺ 14 ബോളിൽ 27ഉം,
നഥാൻ സ്മിത്ത് 4 ബോളിൽ 2ഉം റൺസ് നേടി. ബംഗ്ലാദേശിനു വേണ്ടി റിഷാദ് ഹുസൈൻ 2ഉം, ഷെറീഫുൾ ഇസ്ലാം, തൻസിം ഹസൻ സക്കീബ്, മെഹന്തി ഹസൻ ഓരോ വിക്കറ്റും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
