സൈം അയൂബിന് മോശം റെക്കോർഡ്

SEPTEMBER 27, 2025, 3:41 AM

ഏഷ്യാ കപ്പ് 2025ൽ പാകിസ്ഥാൻ യുവതാരം സൈം അയൂബിന് മോശം റെക്കോർഡ്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഡക്കുകൾ (പൂജ്യത്തിന് പുറത്താവുക) നേടുന്ന പാകിസ്ഥാൻ താരമെന്ന റെക്കോർഡാണ് അയൂബ് സ്വന്തമാക്കിയത്.

2025ൽ കളിച്ച 20 ടി20 മത്സരങ്ങളിൽ നിന്ന് ആറ് ഡക്കുകളാണ് താരം നേടിയത്. കൂടാതെ, ഒരു ഏഷ്യാ കപ്പ് ടൂർണമെന്റിൽ നാല് ഡക്കുകൾ നേടുന്ന ആദ്യ താരമെന്ന മോശം റെക്കോർഡും സൈം അയൂബിന്റെ പേരിലായി.

ഒമാൻ, ഇന്ത്യ, യുഎഇ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെയാണ് താരം പൂജ്യത്തിന് പുറത്തായത്. ഈ തുടർച്ചയായ മോശം പ്രകടനം പാകിസ്ഥാൻ ടോപ് ഓർഡറിന് വലിയ തിരിച്ചടിയായി. ടൂർണമെന്റിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 23 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. 3.83 ആണ് താരത്തിന്റെ ബാറ്റിംഗ് ശരാശരി.

vachakam
vachakam
vachakam

47 ടി20 മത്സരങ്ങളിൽ നിന്ന് 9 ഡക്കുകളാണ് താരം ഇതുവരെ നേടിയത്. ഇതോടെ പാകിസ്ഥാൻ താരങ്ങളിൽ ഉമർ അക്മലിന് (10 ഡക്കുകൾ) പിന്നിൽ രണ്ടാമതാണ് അയൂബിന്റെ സ്ഥാനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam