ലോക ഫുട്‌ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ ഇന്ത്യൻ പര്യടനം സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നു. ഏറെക്കാലമായി ഇന്ത്യൻ ഫുട്‌ബോൾ ആരാധകർ ഉറ്റുനോക്കുന്ന അർജന്റീനയുടെ കേരളത്തിലെ സൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ വിവരം. അർജന്റീന ടീമിനൊപ്പം സൗഹൃദ മത്സരത്തിനെത്തുന്നത് ഓസ്‌ട്രേലിയ ആകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഓസ്‌ട്രേലിയയും സ്‌പോൺസറും കരട് കരാർ കൈമാറിയതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്.
കളമൊരുങ്ങുന്നത് ഓസ്‌ട്രേലിയക്കെതിരെ
ലോക റാങ്കിംഗിൽ 25 -ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയാണ് അർജന്റീനയുടെ എതിരാളിയാകാൻ സാധ്യത കൂടുതൽ. ഈ രണ്ട് ടീമുകളും ഖത്തർ ലോകകപ്പിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് 2 -1ന് അർജന്റീന ആവേശകരമായ വിജയം നേടി. ലയണൽ മെസ്സിയുടെ മനോഹരമായ ഗോളും ജൂലിയൻ അൽവാരസിന്റെ ഗോളും അർജന്റീനയ്ക്ക് നിർണ്ണായകമായി. കളിയവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ എൻസോ ഫെർണാണ്ടസിന്റെ ഒരു മറുപടി ഗോളും പിറന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
