ഇന്ത്യ എയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ എ

NOVEMBER 10, 2024, 2:51 PM

ഇന്ത്യ എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ എ തൂത്തുവാരി. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 47.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

തുടക്കത്തിൽ തകർന്നതെങ്കിലും സാം കോൺസ്റ്റാസ് (73), ബ്യൂ വെബ്സ്റ്റർ (46) എന്നിവർ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും പുറത്താവാതെ നിന്നു.

നേരത്തെ ഇന്ത്യയുടെ ഇന്നിംഗ്‌സ് 229ന് അവസാനിച്ചിരുന്നു. ധ്രുവ് ജുറൽ (68) വീണ്ടും ഇന്ത്യയുടെ രക്ഷകനായി. തനുഷ് കൊട്ടിയാൻ (44), നിതീഷ് കുമാർ റെഡ്ഡി (38), പ്രസിദ്ധ് കൃഷ്ണ (29) എന്നിവർ നിർണായക സംഭാവന നൽകി. സ്‌കോർ: ഇന്ത്യ എ 161, 229 & ഓസ്‌ട്രേലിയ 223, 169. പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയക്ക് ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. മാർകസ് ഹാരിസ് (0), കാമറോൺ ബാൻക്രോഫ്റ്റ് (0) എന്നിവരാണ് മടങ്ങിയത്. പ്രസിദ്ധ് കൃഷ്ണയാണ് ഇരുവരേയും പുറത്താക്കിയത്. പിന്നാലെ നതാൻ മക്‌സ്വീനി (25), ഒലിവർ ഡേവിസ് (21) എന്നിവരും പുറത്തായി. ഇന്ത്യക്ക് നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കോൺസ്റ്റാസിന്റെ ഇന്നിംഗ്‌സ് വില്ലനായി. വെബ്സ്റ്ററും കൂട്ടിന് വന്നപ്പോൾ ഓസീസ് വിജയം ഉറപ്പിച്ചു. കോൺസ്റ്റാസ് ഒരു സിക്‌സും ഏഴ് ഫോറും നേടി. വെബ്സ്റ്ററിന്റെ ഇന്നിംഗ്‌സിൽ ആറ് ബൗണ്ടറികളായിരുന്നു.

അഞ്ചിന് 73 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിക്കുന്നത്. ജുറൽ-നിതീഷ് സഖ്യത്തിന്റെ 96 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ 80 റൺസ് നേടിയ ജുറൽ ഒരിക്കൽകൂടി ഇന്ത്യയുടെ രക്ഷകനായി. 122 പന്തിൽ അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെയാണ് ജുറൽ 68 റൺസ് നേടിയത്. വൈകാതെ നിതീഷും മടങ്ങി. ഒരു സിക്‌സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു നിതീഷിന്റെ ഇന്നിംഗ്‌സ്. ഇതോടെ ഏഴിന് 162 റൺസ് എന്ന നിലയിലായി ഇന്ത്യ. പിന്നീട് തനുഷ്, പ്രസിദ്ധ് എന്നിവരുടെ ഇന്നിംഗ്‌സ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 49 റൺസ് കൂട്ടിചേർത്തു. മുകേഷ് കുമാറാണ് (1) പുറത്തായ മറ്റൊരു താരം. ഖലീൽ അഹമ്മദ് (0) പുറത്താവാതെ നിന്നു.

നേരത്തെ, ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർബോർഡിൽ 25 റൺസ് മാത്രമുള്ളപ്പോൾ അഭിമന്യൂ ഈശ്വരന്റെ (17) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. സായ് സുദർശന് (3) എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. ക്യാപ്ടൻ റുതുരാജ് ഗെയ്കവാദ് (11) തുടർച്ചയായ നാലാം ഇന്നിംഗ്‌സിലും നിരാശപ്പെടുത്തി. ഓപ്പണറായെത്തിയ കെ.എൽ. രാഹുൽ 44 പന്ത് നേരിട്ടിട്ടും 10 റൺസ് മാത്രമാണ് നേടിയത്. മലയാളി താരം ദേവ്ദത്ത് പടിക്കിലിന് ഒരു റൺ മാത്രയാണ് നേടാനായത്.

vachakam
vachakam
vachakam

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 161നെതിരെ ഓസീസ് രണ്ടാം ദിനം 223 റൺസെടുത്ത് പുറത്തായി. 74 റൺസ് നേടിയ മാർകസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്‌കോറർ. നാല് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയാണ് ഓസീസിനെ തകർത്തത്. മുകേഷ് കുമാറിന് മൂന്ന് വിക്കറ്റുണ്ട്. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam