സ്പാനിഷ് ലാ ലിഗ ഫുട്‌ബോളിൽ കെൽറ്റാ വിഗോയ്‌ക്കെതിരെ അത്‌ലറ്റിക്കോ മാഡ്രിഡിന് സമനില. കെൽറ്റയുടെ തട്ടകമായ അബാൻക ബായാഡോസിൽ നടന്ന മത്സരം 1-1 നാണ് അവസാനിച്ചത്.
കളിയുടെ ആറാം മിനിറ്റിൽ സ്റ്റാർഫെൽറ്റിന്റെ സെൽഫ് ഗോൾ അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചിരുന്നു. 68-ാം മിനിറ്റിൽ ഇയാഗോ അസ്പാസ് സമനില ഗോളടിച്ചു.
40-ാം മിനിറ്റിൽ ക്ലമന്റ് ലെൻഗ്ലറ്റ് ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ അത്‌ലറ്റിക്കോ പത്ത് പേരുമായാണു കളി തുടർന്നത്. മുൻ ചാമ്പ്യൻ ബാഴ്‌സലോണ സെവിയയ്‌ക്കെതിരെ 4-1 നു തോറ്റതിനു പിന്നാലെയാണ് അത്‌ലറ്റിക്കോ സമനില വഴങ്ങിയത്. എട്ട് കളികളിൽനിന്നു 13 പോയിന്റ് നേടിയ അത്‌ലറ്റിക്കോ അഞ്ചാം സ്ഥാനത്താണ്. എട്ട് കളികളിൽനിന്ന് 21 പോയിന്റുള്ള റയാൽ മാഡ്രിഡാണ് ഒന്നാമത്. 19 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാമതാണ്.
വിയാ റയാൽ 16 പോയിന്റുമായി മൂന്നാമതും റയാൽ ബെറ്റിസ് 15 പോയിന്റുമായി നാലാമതുമാണ്. സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണ്യാബുവിൽ നടന്ന മത്സരത്തിൽ റയാൽ മാഡ്രിഡ് വിയാ റയാലിനെ 3 -1നു തോൽപ്പിച്ചിരുന്നു. സാന്റിയാഗോ മൗറീഞ്ഞോ ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ വിയാ പത്ത് പേരായി ചുരുങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്