38-ാം വയസ്സിൽ ടെസ്റ്റിൽ അരങ്ങേറി ആസിഫ് അഫ്രീദി

OCTOBER 20, 2025, 7:58 AM

വിരമിക്കേണ്ട പ്രായത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി റെക്കോർഡിട്ട് പാകിസ്ഥാൻ താരം ആസിഫ് അഫ്രീദി. ഇടം കൈയൻ സ്പിന്നറായ ആസിഫ് അഫ്രീദി ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലാണ് പാകിസ്ഥാനുവേണ്ടി അരങ്ങേറിയത്. 38 വയസും 299 ദിവസവും പ്രായമുള്ള ആസിഫ് അഫ്രീദി പാകിസ്ഥാനായി ടെസ്റ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ താരമാണ്. 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള ആസിഫ് അഫ്രീദി 13 അഞ്ച് വിക്കറ്റ് നേട്ടമുൾപ്പെടെ 198 വിക്കറ്റുകൾ വീഴ്ത്തി. പാക് പേസറായ ഷഹീൻ അഫ്രീദിയിൽ നിന്നാണ് ആസിഫ് അഫ്രീദി ടെസ്റ്റ് ക്യാപ് സ്വീകരിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ കളിച്ച പേസർ ഹസൻ അലിക്ക് പകരക്കാരനായാണ് രണ്ടാം ടെസ്റ്റിൽ ആസിഫ് അഫ്രീദി പ്ലേയിംഗ് ഇലവനിലെത്തിയത്. 1955ൽ 47 വയസും 284 ദിവസവും പ്രായമുള്ളപ്പോൾ പാകിസ്ഥാനായി ടെസ്റ്റിൽ അരങ്ങേറിയ മിറാൻ ബക്ഷിനും 1952ൽ 44 വയസും 45 ദിവസവും പ്രായമുള്ളപ്പോൾ പാക് കുപ്പായത്തിൽ അരങ്ങേറിയ ആമിർ ഇലാഹിക്കും ശേഷം പാകിസ്ഥാനുവേണ്ടി ടെസ്റ്റിൽ അരങ്ങേറുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡും ആസിഫ് അഫ്രീദി ഇന്ന് സ്വന്തമാക്കി.

2021ൽ 36കാരൻ താബിസ് ഖാൻ പാകിസ്ഥാന് വേണ്ടി ടെസ്റ്റിൽ അരങ്ങേറിയതാണ് ഈ നൂറ്റാണ്ടിലെ മറ്റൊരു സംഭവം. അതേസമയം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരത്തിന്റെ റെക്കോർഡ് ഇപ്പോഴും ഇംഗ്ലണ്ട് താരം ജെയിംസ് സതേർടണിന്റെ പേരിലാണ്. 1877ൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിനായി അരങ്ങേറുമ്പോൾ സതേർടണിന്റെ പ്രായം 49 വയസും 119 ദിവസവുമായിരുന്നു. ഈ നൂറ്റാണ്ടിൽ ടെസ്റ്റിൽ അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് ഇംഗ്ലണ്ട് താരം എഡ് ജോയ്‌സിന്റെ പേരിലാണ്. 39 വയസും 231 ദിവസവും പ്രായമുള്ളപ്പോഴാണ് എഡ് ജോയ്‌സ് ഇംഗ്ലണ്ടിനായി അരങ്ങേറിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam